റമദാന്‍ നളുകളില്‍ സംഘടിപ്പിച്ചു വരുന്ന മോട്ടോര്‍ റെയ്‌സിങ് പരിപാടികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി-ദുബൈ പോലീസ് മുന്നറിയിപ്പു നല്‍കി. റമദാന്‍ അവധിക്കാലങ്ങളില്‍ സാധാരണയായി ഇത്തരം റെയ്‌സിങ് പരിപാടികള്‍ യുവാക്കള്‍ സംഘടിപ്പിക്കാറുണ്ട്. രാത്രി വൈകി തുടങ്ങുന്ന പരിപാടി നേരം വെളുക്കുന്നതിനു മുന്‍പ് അവസാനിക്കാറുണ്ട്. എന്നാല്‍ ജനവാസ പ്രദേശങ്ങളില്‍ നടക്കുന്ന ഇത്തരം റെയ്‌സിങുകള്‍ ഗുരുതര അപകടങ്ങള്‍ വരുത്തി വെക്കുന്നുവെന്ന് പോലീസ് പറയുന്നു.
മറ്റുള്ളവരുടെ ജീവന്‍ പോലും അപകടത്തിലാക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ക്ക് തടയിടുന്നതിനായി വ്യക്തമായ പദ്ധതികള്‍ തയ്യാറാക്കിയതായി അബുദാബി പോലീസിന്റെ ട്രാഫിക് ആന്‍ഡ് പട്രോള്‍ വകുപ്പിലെ ഡെപ്യൂട്ടി ഡയരക്ടര്‍ ബ്രിഗേഡിയര്‍ സലീം ബറാക് അല്‍ ദഹേരി പറഞ്ഞു. അബുദാബി-ദുബായി പോലീസ് സംയുക്തമായി ചേര്‍ന്നാണ് നടപടികള്‍ കൈകൊള്ളുന്നത്. റേസിങ് പ്രത്യേകം അനുവദിച്ച സ്ഥലങ്ങളില്‍ മാത്രമേ നടത്താന്‍ പാടുള്ളൂ എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃതമായി ഇത്തരം റെയ്‌സിങുകള്‍ നടത്തുന്നവരുടെ വാഹനം പിടിച്ചെടുക്കുകയും 2000 ദര്‍ഹം പിഴ ഈടാക്കുകയും ലൈസന്‍സില്‍ 23 ബ്ലാക്ക് പോയിന്റുകള്‍ അടയാലപ്പെടുത്തുകയും ചെയ്യും.
Post Your Comments