ഈരാറ്റുപേട്ട: മുസ്ലീം സമുദായത്തെ അതിരൂക്ഷമായി ആക്ഷേപിച്ചുകൊണ്ടുള്ള സംഭാഷണത്തിന് പിറകെ
പി.സി. ജോര്‍ജ് എംഎല്‍എയുടെ വീടിനു നേരെ അക്രമണം.തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലീങ്ങളെന്ന് പിസി ഒരു ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളി ആക്രമണത്തെ പരാമര്‍ശിച്ച് കൊണ്ടാണ് പിസിയുടെ പ്രതികരണം.
പൂഞ്ഞാറില്‍ മുസ്ലീം വോട്ട് പതിനായിരത്തില്‍ താഴെ മാത്രമാണെന്നും അവരുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി പറയുന്നു. എംഎല്‍എയുടെ ശബ്ദരേഖയില്‍ പ്രതിഷേധിച്ച് ഈരാറ്റുപേട്ടയിലെ ഒരു വിഭാഗം ചേന്നാടു കവലയിലുള്ള എംഎല്‍എയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചിലാണ് അക്രമമുണ്ടായത്. വീടിന്റെ പഠിപ്പുരയുടെ ഓടുകള്‍ എറിഞ്ഞു തകര്‍ത്തു. ഈരാറ്റുപേട്ട പോലീസ് വീടിനു കാവല്‍ ഏര്‍പ്പെടുത്തി.അക്രമം നടക്കുമ്ബോള്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല.വീട്ടുകാര്‍ വീട്ടിലുണ്ടായിരുന്നു.
Post Your Comments