Latest NewsKerala

‘കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി’ – മുല്ലപ്പള്ളി തുള്ളിച്ചാടുകയാണെന്ന് എം എം മണി

എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം കേരളത്തില്‍ യുഡിഎഫ് വന്‍ വിജയം നേടുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ എല്‍ഡിഎഫ് നേതാക്കള്‍ക്ക് എക്‌സിറ്റ് പോള്‍ ഫലങ്ങളിലൊന്നും വിശ്വാസം വന്നിട്ടില്ല. തങ്ങള്‍ തന്നെ സംസ്ഥാനത്ത് നേട്ടം കൊയ്യുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. വൈദ്യുതി മന്ത്രി എംഎം മണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇതിന് ഉദാഹരണമാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സര്‍വ്വേ റിപ്പോര്‍ട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് മെച്ചപ്പെട്ട ഫലം കിട്ടുമെന്ന ഒരടിസ്ഥാനവുമില്ലാത്ത സര്‍വ്വേ റിപ്പോര്‍ട്ട് കണ്ട് ആവേശഭരിതനായി തുള്ളിച്ചാടുകയാണ് കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേ അവസരത്തില്‍ അഖിലേന്ത്യ തലത്തില്‍ വന്ന എല്ലാ സര്‍വ്വേ റിപ്പോര്‍ട്ടുകളും പറയുന്നത് ബിജെപി. വീണ്ടും അധികാരത്തില്‍ വരുമെന്നും കോണ്‍ഗ്രസ് തറപറ്റുമെന്നുമാണ്. അതില്‍ കെപിസിസി.അധ്യക്ഷന് ഒരു പ്രയാസവുമില്ല.

എല്‍ഡിഎഫിന് സീറ്റ് കുറയുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടിലാണ് പുള്ളിക്കാരന് സന്തോഷം. മുല്ലപ്പള്ളിയുടെ ഈയൊരവസ്ഥ എന്തൊരു ഗതികേടാണ്. ‘കുഞ്ഞാങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കരച്ചില്‍ കണ്ടാല്‍ മതി’ എന്ന മനോഭാവമാണ് മുല്ലപ്പള്ളിക്ക്.

https://www.facebook.com/mmmani.mundackal/posts/2221615637958440?__xts__%5B0%5D=68.ARCzpn4MccrxvhFcMmHN2IbnqtCWUmZuH_d_wEQUXf_YczU4QR1XTuND1GVcqa9vfOUdjferBCrLIXoGPC0VbhbpNLDAdmvG_8ycWpXYINi5ILcEW3jYFL6QzgSKhrZhNlXbkBzFLozkroHmxbm1hE3ApR666jDIO8453nCNqamRWH4OaDojEqrXgxG3OPODHNmIkjJjcwKqbgLEyT9d8tWT8VHRoGaLrPmnirlWYl8Kt035KKDb5GWXWdEWKfM_7hUVjlKKPvNwGo2RtnvHRHoPo417XwSi8FYSRcdBxy4cAtbvIoD0zs0DmvLR2l4VAYdNgAif3ZIzKyGEjzjj2w&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button