Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ നീതി നടപ്പായില്ല; വിമർശനവുമായി മുൻ സുപ്രിം കോടതി ജഡ്‌ജി

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരായി ഉയർന്ന ലൈംഗികാതിക്രമ പരാതി അന്വേഷിച്ച  രീതിയെ ചോദ്യം ചെയ്ത്  സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍. പരാതിക്കാരിയോട് നീതിപൂര്‍വമായല്ല ആഭ്യന്തര അന്വേഷണ സംഘം പെരുമാറിയതെന്നും . ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ആഭ്യന്തര അന്വേഷണ സമിതി മുന്‍വിധി കാണിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ ചീഫ് ജസ്റ്റിസിനെതിരായ പരാതി നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് അന്വേഷണ സമിതി സുപ്രീം കോടതിയിലെ മുന്‍ ജീവനക്കാരി നല്‍കിയ ലൈംഗികാരോപണ പരാതി തള്ളിയത്.

പരാതിക്കാരിയായ സ്‌ത്രീക്ക് അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കാത്തതടക്കം  പല ചോദ്യങ്ങള്‍ക്കും ഇപ്പോഴും ഉത്തരം കിട്ടിയിട്ടില്ല. ഇതുകൊണ്ടുതന്നെ നിരവധി ദുരൂഹതകള്‍ കേസുമായി ബന്ധപ്പെട്ട് അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പകര്‍പ്പ് പരാതിക്കാരിക്ക് നല്‍കിയാല്‍ മാത്രമേ അവരടക്കമുള്ളവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ എക്‌സ്പ്രസിലെ  ലേഖനത്തിലാണ് ലോക്കൂര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

2018ല്‍ അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പരസ്യമായി വാര്‍ത്താസമ്മേളനം നടത്തിയ രഞ്ജന്‍ ഗൊഗോയ് അടക്കമുള്ള നാല് ജഡ്ജിമാരില്‍ ഒരാളാണ് മദന്‍ ബി ലോക്കൂര്‍.

ചീഫ് ജസ്റ്റിസ്, അദ്ദേഹത്തിന്റെ ഓഫീസില്‍വെച്ച് ലൈംഗികമായി ആക്രമിച്ചുവെന്നാണ് പരാതിക്കാരിയുടെ ആരോപണം. എന്നാൽ  ലൈംഗികാതിക്രമ പരാതിയില്‍ ചീഫ് ജസ്റ്റിസിന്   ക്ലീന്‍ ചിറ്റ് നല്‍കി.

ഈ  അന്വേഷണ റിപ്പോര്‍ട്ടിന്റെ പകർപ്പ്  പരാതിക്കാരി ആവശ്യപ്പെട്ടിരുന്നു. സുപ്രീം കോടതിയിലെ ആഭ്യന്തര അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയാന്‍ പരാതിക്കാരിയായ തനിക്ക് അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇവർ പകർപ്പ് ആവശ്യപ്പെട്ടത്. എന്നാൽ ഇവരുടെ അപേക്ഷ നിരസിച്ചതിനെ തുടർന്ന് വിഷയത്തിൽ പരാതിക്കാരി ശക്തമായ പ്രതിഷേധം അറിയിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button