മോശം കാലാവസ്ഥ ഉണ്ടാവുമ്പോഴും അന്തരീക്ഷത്തിലെ മലിനീകരണം കാരണവും ശരീരത്തെ രോഗങ്ങള്‍ക്ക് അടിമപ്പെടാതെ പിടിച്ചുനിര്‍ത്താന്‍ പ്രതിരോധശക്തി കൂടിയേ തീരൂ. പ്രതിരോധശേഷി കൂട്ടാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം..
പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ആരോഗ്യപരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. ക്യാരറ്റ്, തൈര്, പപ്പായ, ചീര, വെളുത്തുള്ളി, ഇഞ്ചി ഇവയൊക്കെ അടങ്ങുന്ന ഭക്ഷണം കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കുട്ടികള്‍ക്ക് ദിവസവും ബീറ്റ്റൂട്ട് ജ്യൂസ് കൊടുക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. വെള്ളം ധാരാളമായി കുടിക്കുന്നത് വളരെ നല്ലതാണ്. കൃത്യമായ അളവില്‍ ജലാംശം ലഭിക്കുന്നതുമൂലം ശരീരത്തില്‍ നിന്നും വിഷാംശം പുറംതള്ളുകയും അതുമുലം ഉന്മേഷവും ഉണര്‍വും വര്‍ധിക്കുകയും ചെയ്യുന്നു
Post Your Comments