ന്യൂഡൽഹി : ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട പോളിംഗ് പൂര്‍ത്തിയാക്കിയ മെയ് 19ന് രാജ്യത്തെ പ്രമുഖ മാധ്യമങ്ങളും ഏജൻസികളും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിൽ ന്യൂസ് 18 ചാനലിന് സംഭവിച്ച പിഴവ് ചൂണ്ടിക്കാട്ടി എക്‌സിറ്റ് പോൾ പ്രവചനങ്ങളെ തള്ളുകയാണ് കോൺഗ്രസ്.
ആകെ ആറ് സീറ്റില്‍ മത്സരിച്ച പാര്‍ട്ടിക്ക് അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ ലഭിച്ചേക്കും എന്ന ന്യൂസ് 18 ചാനലിന്റെ പ്രവചനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ് ഉണ്ടാക്കിയിരിക്കുന്നത്.
ബീഹാറില്‍ ആറ് സീറ്റില്‍ മത്സരിച്ച രാം വിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടിയാണ് അഞ്ച് മുതല്‍ ഏഴ് സീറ്റ് വരെ നേടിയേക്കും എന്ന് ന്യൂസ് 18 എക്‌സിറ്റ് പോൾ പ്രഖ്യാപിച്ചത്. ന്യൂസ് 18നും ഇപ്‌സോസ് എന്ന എജന്‍സിയും ചേര്‍ന്നായിരുന്നു ഇവിടെ എക്‌സിറ്റ് പോള്‍ സര്‍വ്വേ നടത്തിയത്.
കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വിയാണ് പിഴവ് ആദ്യം ചൂണ്ടിക്കാട്ടിയത്. പിന്നീട് സോഷ്യല്‍ മീഡിയയിലും ചാനലിന്റെ പിഴവിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
മറ്റു ചാനലുകളുടെ പ്രവചനകളിലും നിരവധി വസ്തുതാപരമായ പിശകുകൾ ഉണ്ടായിരുന്നു.
Post Your Comments