KeralaLatest News

ഇനി ഈന്തപ്പനകൾ കാണാൻ കടൽ കടക്കേണ്ട; അരീക്കോട്ട് ഒരു ഈന്തപ്പന തോട്ടം

ഈന്തപ്പഴം മലയാളിയുടെ ഇഷ്ട്ട വിഭവങ്ങളിലൊന്നാണ്. എന്നാൽ ഇത് വിളയുന്ന ഈന്തപ്പനകൾ കാണണമെങ്കിൽ അറബി നാടുകളിൽ പോകണം. അത് കൊണ്ട് തന്നെ ഈന്തപ്പഴം കഴിക്കാത്ത മലയാളി ഉണ്ടാകില്ലെങ്കിലും ഈന്തപ്പന നേരിൽ കാണാൻ എല്ലാ മലയാളിക്കും ഭാഗ്യമുണ്ടായിരുന്നില്ല. എന്നാൽ ഇനി ഈന്തപ്പന കാണാൻ കടൽ കടക്കേണ്ടതില്ല. മലപ്പുറം അരീക്കോട്ടെ പംകിന്‍ ഹോട്ടലിന്റെ മുറ്റത്ത് കുലച്ച് നിൽക്കുന്ന ഈന്തപ്പനകള്‍ ഭക്ഷണം കഴിക്കാനെത്തുന്നവർക്കും വഴിയാത്രക്കാർക്കും കൗതുകമാകുകയാണ്.

രണ്ടുവര്‍ഷം മുമ്പ് ഹോട്ടല്‍ ആരംഭിച്ച സമയത്ത് വളപ്പില്‍ നട്ട പതിമൂന്ന് ഈന്തപ്പനകകളാണ് ഇപ്പോൾ കുലച്ചിരിക്കുന്നത്. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ജില്ലാസെക്രട്ടറിയായ ജോളി സജീറിന്റെയും സുഹൃത്തുക്കളുടേതുമാണ് ഹോട്ടൽ.

രാജസ്ഥാനില്‍നിന്ന് വലിയ കണ്ടയ്‌നറുകളിലാണ് ഇവ എത്തിച്ചത്. വലിയ കുഴികളിൽ എല്ലുപൊടി, ചാണകപ്പൊടി തുടങ്ങിയ അടിവളം നല്‍കി നട്ടു വളർത്തി. രണ്ടു വര്ഷം മുൻപായിരുന്നു ഇത്. രണ്ടുമാസം മുമ്പ് എല്ലാം ഒന്നിച്ച് കുലച്ചു. പത്തു പനകളിലായുള്ള മുപ്പതോളം കുലകളില്‍ ഈന്തപ്പഴം കായ്ച്ചു. എന്നാൽ മൂന്നു പനകളിലെ കുലകള്‍ കരിഞ്ഞുപോവുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട അറിവുള്ളവരോട് സംസാരിച്ചതിനെത്തുടര്‍ന്ന് അവര്‍ നടത്തിയ പരിശോധനയിലാണ് കുലകള്‍ ഉണങ്ങിപ്പോയ മൂന്ന് പനകളും ആണ്‍വര്‍ഗത്തില്‍പ്പെട്ടവയാണെന്നു കണ്ടെത്തിയത്.

അടുത്ത സീസണില്‍ ഈ കുറവ് പരിഹരിക്കാനായി വിദഗ്ധരുടെ സഹായത്തോടെ കൃത്രിമ പരാഗണം നടത്തിക്കണമെന്നാണ് ഉദ്ദേശമെന്ന് സജീർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button