ന്യൂഡല്‍ഹി: സുപ്രീം കോടതിയിലേക്ക് നാല് ജഡ്ജിമാരെ കൂടി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ . വിയോജിപ്പ് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ മടക്കിയതിനെ തുടര്‍ന്ന് സുപ്രീം കോടതി കൊളീജിയം വീണ്ടും ശിപാര്‍ശ ചെയ്ത രണ്ട് ജഡ്ജിമാരെ കൂടി ഉള്‍പ്പെടുത്തിയാണ് നിയമനം. ഇതോടെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 31 ആയി ഉയര്‍ന്നു. ജാര്‍ഖണ്ഡ് ചീഫ് ജസ്റ്റീസ് അനിരുദ്ധ ബോസ്, ഗോഹട്ടി ചീഫ് ജസ്റ്റീസ് എ.എസ്. ബൊപ്പണ്ണ എന്നിവരുടെ നിയമന ശിപാര്‍ശയാണ് കേന്ദ്രത്തിന്റെ വിയോജിപ്പ് തള്ളിക്കളഞ്ഞ് കൊളീജിയം വീണ്ടും നല്‍കിയിരുന്നത്.
ഇതോടൊപ്പം ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , ബോംബെ ഹൈക്കോടതി ജഡ്ജി ബി.ആര് ഗവായ് എന്നിവരെ സുപ്രീംകോടതി ജഡ്ജിമാായി ഉയര്‍ത്താനും കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു.
Post Your Comments