
കോട്ടയം: സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആന്റി നര്‍കോട്ടിക് സെല്‍ പ്രവര്‍ത്തനം ശക്തമാക്കിയതോടെ ജോലിയിൽ ശോഭിക്കാൻ പണം കൊടുത്ത് കഞ്ചാവ് വാങ്ങിക്കൂട്ടിയ എഎസ്‌ഐക്ക് സസ്പെന്‍ഷന്‍.കോട്ടയം ജില്ലയിൽ കൂടുതല്‍ കഞ്ചാവു കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യാനും കൂടുതല്‍ അളവു കഞ്ചാവു പിടിച്ചെടുത്തതായി കണക്കു നല്‍കാനും ഒന്നര കിലോ കഞ്ചാവു വാങ്ങാന്‍ പൊലീസ് രഹസ്യമായി തീരുമാനമെടുത്തത്.
ഒന്നരയ്ക്കു പകരം ആറര കിലോ കഞ്ചാവ് വാങ്ങിയെന്നു മാത്രമല്ല, ഈ പോലീസ് ഉദ്യോഗസ്ഥന്‍ അതു സ്വന്തമായി സൂക്ഷിക്കുകയും ചെയ്തു.വിവരം പുറത്തായതോടെ മലയോര മേഖലയിലെ സ്റ്റേഷനിലേക്ക് എഎസ്‌ഐയെ മാറ്റി. കഞ്ചാവു വേട്ടയുടെ കണക്കൊപ്പിക്കാനായി തമിഴ്നാട്ടില്‍ നിന്ന് മറ്റും പ്രതികളെ പിടികൂടിയ ശേഷം കോട്ടയം ജില്ലയിലെത്തിച്ച് ഇവിടെ നിന്നു പിടികൂടിയതാണെന്ന തരത്തില്‍ പ്രചാരണം നടത്തുന്നെന്ന ആരോപണവും പോലീസിനെതിരെയുണ്ട്.
ചെറിയ അളവു കഞ്ചാവുമായി പിടികൂടുന്നവര്‍ക്കെതിരെ കേസ് ശക്തമാക്കാന്‍ തൊണ്ടി മുതലിന്റെ അളവു കൂട്ടാനും ഇത്തരം കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്.ജില്ലാ പൊലീസ് മേധാവിയുടെ ആന്റി നര്‍കോട്ടിക് സ്ക്വാഡിലെ പൊലീസ് ഉദ്യോഗസ്ഥനാണ് സസ്‌പെൻഷൻ ലഭിച്ചത്.
Post Your Comments