അബുദാബി: നഗരസൗന്ദര്യത്തിനും സുരക്ഷയ്ക്കും വെല്ലുവിളിയായ കെട്ടിടങ്ങളും മതിലുകളും പൊളിച്ചുനീക്കി അബുദാബി നഗരസഭ. സി65, പി19 മേഖലകളിലെ കെട്ടിടങ്ങളാണ് പൊളിച്ചു നീക്കിയത്. അറ്റകുറ്റപ്പണിയുടെ ഭാഗമായി 612.50 ചതുരശ്ര മീറ്റർ സ്ഥലത്തുള്ള നടപ്പാതകൾ പുതുക്കിപ്പണിത് ഗതാഗത യോഗ്യമാക്കി. ഗതാഗത സുരക്ഷ ഉറപ്പാക്കാനായി റോഡരികിലെ നടപ്പാതകളെ കോൺക്രീറ്റ് വേലി സ്ഥാപിച്ച് വേർതിരിച്ചു. കൂടാതെ ഹോട്ടൽ അർജാന് എതിർവശത്തുള്ള നടപ്പാതയും പുനർനിർമിച്ചിട്ടുണ്ട്. 2.69 ലക്ഷം ദിർഹം ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്. അതേസമയം സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ള അഞ്ചോളം പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
Post Your Comments