Latest NewsUAEGulf

യുഎഇയിലെ കനത്ത മഴയ്ക്ക് പിന്നിലെന്ത്? കാരണം വ്യക്തമാക്കി അധികൃതര്‍

അബുദാബി: യുഎഇയില്‍ കഴിഞ്ഞ ഒരാഴ്ചയായി പലയിടങ്ങളിലും ശക്തമായ മഴയും ആലിപ്പഴ വര്‍ഷവുമുണ്ടായി. ഞായറാഴ്ച രാത്രി മിക്ക പ്രദേശങ്ങളിലും ഇടിമിന്നലോടെയുള്ള ശക്തമായ മഴയും ലഭിച്ചു. ദിവസംതോറും കടുത്ത ചൂട് വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോഴും ഇത്തരത്തില്‍ മഴ പെയ്തത് മിക്കവരിലും അമ്പരപ്പുണ്ടാക്കിയിരുന്നു.

എന്നാല്‍ ഉഷ്ണകാലത്തുണ്ടായ ഈ മഴയുടെയും ആലിപ്പഴ വര്‍ഷത്തിന്റെയും യഥാര്‍ത്ഥ കാരണം വ്യക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൃത്രിമ മഴ പെയ്യിക്കാനുള്ള ക്ലൗഡ് സീഡിങ് നടത്തിയിരുന്നതായാണ് അധികൃതര്‍ വ്യക്തമാക്കിയത്. രാജ്യത്ത് മഴയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ നടത്തുന്ന യുഎഇ റിസര്‍ച്ച് പ്രോഗ്രാം ഫോര്‍ റെയിന്‍ എന്‍ഹാന്‍സ്‌മെന്റ് അധികൃതരാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. മഴയ്ക്ക് അനുകൂലമായ മേഘങ്ങള്‍ രാജ്യത്ത് വിവിധയിടങ്ങളില്‍ രൂപം കൊണ്ടതിന് പിന്നാലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് നിരവധി തവണ ക്ലൗഡ് സീഡിങ് നടത്തിയത്. ഇങ്ങനെ ക്ലൗഡ് സീഡിങ്ങ് നടത്തിയത് മൂലമാണ് ഇവിടെ കനത്ത മഴ ലഭിച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.

വര്‍ഷത്തില്‍ 100 മില്ലീമീറ്ററില്‍ മഴ മാത്രം സ്വാഭാവികമായി ലഭിക്കുന്ന യുഎഇ ക്ലൗഡ് സാങ്കേതികവിദ്യ ഫലപ്രദമായി ഉപയോഗിക്കുന്ന രാജ്യമാണ്. മേഘള്‍ക്ക് മുകളിലേക്ക് പ്രത്യേക രാസവസ്തുക്കള്‍ വിതറിയാണ് മഴ പെയ്യിക്കുന്നത്. യുഎഇ ദേശീയ കാലാവസ്ഥാ കേന്ദ്രം ക്ലൗഡ് സീഡിങ് പ്രവര്‍ത്തനങ്ങള്‍ക്കായി ആറ് പൈലറ്റുമാരെയാണ് നിയമിച്ചിരിക്കുന്നത്. നാല് വിമാനങ്ങളും ഇതിനായി മാത്രമുണ്ട്. അല്‍ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ഇവയുടെ കേന്ദ്രം. ക്ലൗഡ് സീഡിങിന് അനിയോജ്യമായ സ്ഥലമെന്നതുകൊണ്ടാണ് അല്‍ഐന്‍ തെരഞ്ഞെടുത്തത്. റഡാര്‍ വഴി മേഖലങ്ങളെ നിരീക്ഷിച്ച് അനിയോജ്യമെന്ന് കണ്ടാല്‍ ക്ലൗഡ് സീഡിങ് നടത്തുകയാണ് ഇവിടുത്തെ രീതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button