അഹമ്മദാബാദ്: പാകിസ്ഥാനി മത്സ്യബന്ധന ബോട്ടില്‍ നിന്നും 194 പാക്കറ്റ് മയക്കുമരുന്ന് പിടിച്ചെടുത്ത് ഇന്ത്യന്‍ തീരദേശസേന. അന്താരാഷ്ട്ര സമുദ്രാതിര്‍ത്തിയില്‍ നിന്നാണ് ഇന്ത്യന്‍ തീരദേശ സേന ബോട്ട് കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രിയോടെ കോസ്റ്റ്ഗാര്‍ഡിന്റെ ശ്രദ്ധയില്‍പെട്ട ബോട്ട് ചൊവ്വാഴ്ച്ചയാണ് പിടികുടിയത്. റെവന്യു ഇന്റലിജന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് നടത്തിയ പരിശോധനയിലാണ് ആറംഗ സംഘം സഞ്ചരിച്ച പാകിസ്ഥാനി മത്സ്യബന്ധന ബോട്ടില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത്.
കറാച്ചിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അല്‍ മദീന എന്ന ബോട്ടാണ് പിടികൂടിയത്. തുടര്‍ അന്വേഷണത്തിനും വിശദ പരിശോധനയ്ക്കുമായി ബോട്ട് ജക്ക്വാ ഹാര്‍ബറിലേക്ക് കൊണ്ടു പോയി. പിടിയിലായവരെ വിവിധ സുരക്ഷാ ഏജന്‍സികള്‍ ചോദ്യം ചെയ്യും.പാകിസ്ഥാനി ബോട്ടുകളില്‍ നിന്നും മുന്‍പും ഇത്തരത്തില്‍ മയക്കുമരുന്ന് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments