Latest NewsIndia

തോല്‍വിക്ക് കാരണം വോട്ടിങ് യന്ത്രമെന്ന് പ്രതിപക്ഷം; നേതാക്കൾ തമ്മിലുള്ള കൂടിക്കാഴ്ചകള്‍ റദ്ദാക്കി

മധ്യപ്രദേശില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഈ ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു

ന്യൂദല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം പ്രഖ്യാപിച്ചതോടെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തെ പഴിച്ച്‌ പ്രതിപക്ഷ നേതാക്കള്‍. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായതോടെയാണ് ഒരിടവേളക്ക് ശേഷം പ്രതിപക്ഷം വീണ്ടും ഇവിഎമ്മിനെ കുറ്റപ്പെടുത്തി രംഗത്തുവന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമി തുടങ്ങിയവരാണ് വോട്ടെണ്ണലിന് മുന്‍പ് തന്നെ തോല്‍വി തിരിച്ചറിഞ്ഞ് ഇവിഎമ്മിനെ പ്രതിയാക്കി നാണക്കേട് മറയ്ക്കാന്‍ ശ്രമിച്ചത്.

മധ്യപ്രദേശില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഈ ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തി. വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ ക്രമക്കേടുകള്‍ എക്‌സിറ്റ് പോളുകളിലൂടെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നായിരുന്നു മമതയുടെ വാദം. ബംഗാളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. സമൂഹമാധ്യമങ്ങളിലെ ജിഹാദി അനുകൂല പ്രൊഫൈലുകളിലും ഇവിഎമ്മിനെതിരെ വ്യാപക പ്രചാരണം നടക്കുന്നുണ്ട്.എക്‌സിറ്റ് പോള്‍ എന്‍ഡിഎക്ക് അനുകൂലമായത് പ്രതിപക്ഷത്ത് അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്.

രാഹുലും സോണിയയുമായി നടത്താനിരുന്ന കൂടിക്കാഴ്ച ബിഎസ്പി അധ്യക്ഷ മായാവതി റദ്ദാക്കി. ഇന്നലെ ദല്‍ഹിയിലെത്തി മായാവതി ഇരുവരുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ബിഎസ്പി നിഷേധിച്ചു. പ്രതിപക്ഷ സഖ്യത്തിനായി ഓടിനടക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തിരുന്നത്.ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതോടെ കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഭരണം കൈവിടുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിനു ബിജെപി കത്ത് നല്‍കി.

ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവുള്ള കോണ്‍ഗ്രസ് ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇരുപതോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ബന്ധം പുലര്‍ത്തി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിനെ വീഴ്ത്തിയാല്‍ മതിയെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.ജെഡിഎസ്സും കോണ്‍ഗ്രസ്സും തമ്മിലുള്ള പോരാണ് കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണി.

നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറാന്‍ തയാറെടുത്തിട്ടുമുണ്ട്. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിലെത്തി. തന്നെ ഒഴിവാക്കി മുഖ്യമന്ത്രിയാവുകയാണ് സിദ്ദുവിന്റെ ലക്ഷ്യമെന്ന് അമരീന്ദര്‍ തുറന്നടിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button