കൊടും ചൂടില്‍ രാജ്യം വെന്തുരുകമ്പോള്‍ ചൂടിന്റെ കാഠിന്യം കുറയ്ക്കാന്‍ വ്യത്യസ്തമായ ഒരു കാഴ്ച്ചയാണ് അഹമ്മദാബാദില്‍ നിന്നുള്ളത്. സെജാല്‍ ഷാ എന്ന യുവതി തൂവെള്ള നിറത്തിലുള്ള തന്റെ ടൊയോട്ട കൊറോള ചാണകത്തില്‍ മുക്കിനിര്‍ത്തിയിരിക്കുകയാണ്. ഫേസ് ബുക്കില്‍ ഈ ചിത്രമെത്തിയതോടെയാണ് എന്തിനാണ് ഇങ്ങനെയൊരു സാഹസമെന്നത് ബോധ്യപ്പെട്ടത്.
അഹമ്മദാബാദിലെ നാല്‍പ്പത്തിയഞ്ച് ഡിഗ്രിയോളം വരുന്ന ചൂടിനെ പ്രതിരോധിക്കാന്‍ ചാണകത്തിന് കഴിയുമെന്നാണ് സെജാല്‍ പറയുന്നത്. ഇതുവരെ ചാണകത്തിന്ന ഇങ്ങനെയൊരു ഗുണമുണ്ടെന്ന് തനിക്കറിയില്ലായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ ഇത് ഫലപ്രദമാണെന്നും ഇവര്‍ പറയുന്നുണ്ട്.
കാറിന്റെ നമ്പര്‍ പ്ലേറ്റിലും ഗ്ലാസുകളിലും മാത്രമാണ് ചാണകമില്ലാത്തതായി ഉള്ളത്. രൂപേഷ് ഗൗരങ്കദാസ് എന്നയാളല്‍ കാറിന്റെ ചിത്രം ഫേസ്ബുക്കിലട്ടതോടെ ഈ മാര്‍ഗം പരീക്ഷിച്ചാലോ എന്ന ആലോചനയിലാണ് പലരും. എന്തായാലും ചൂടിനെ പ്രതിരോധിക്കാന്‍ നിലത്ത് ചാണകം മെഴുകുന്ന രീതി പണ്ട് മുതല്‍ നിലവിലുണ്ട്. അതിപ്പോള്‍ കാറിനും ബാധകമാകുന്നു എന്നുമാത്രം.
Post Your Comments