CricketLatest NewsSports

വിരമിച്ച ശേഷം എന്തുചെയ്യും? ധോണിയുടെ മറുപടി കേട്ട് ഞെട്ടി ആരാധകര്‍

റാഞ്ചി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം എന്തുചെയ്യുമെന്ന ആരാധകരുടെ ചോദ്യത്തിന് ആരെയും ഞെട്ടിപ്പിക്കുന്ന മറുപടിയുമായി എം.എസ് ധോണി. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം താന്‍ ഒരു ചിത്രകാരനാവുമെന്നാണ് ധോണി വെളിപ്പെടുത്തിയത്. എന്നാല്‍ ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. കുട്ടിക്കാലത്തെ മോഹമായിരുന്ന ചിത്രപ്രദര്‍ശനം നടത്താന്‍ താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യന്‍ മുന്‍ നായകന്‍ പറഞ്ഞു. വരച്ച ചിത്രങ്ങള്‍ കാട്ടുന്ന ധോണിയുടെ വീഡിയോ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി മെയ് 30ന് ആരംഭിക്കുന്ന ലോകകപ്പിന് ശേഷം ധോണി ഏകദിന ക്രിക്കറ്റിനോട് വിടപറയുമെന്ന് കരുതുന്നവരാണേറെയും. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2014ല്‍ ധോണി വിരമിച്ചിരുന്നു. ഏകദിനത്തില്‍ 341 മത്സരങ്ങളില്‍ നിന്ന് 50.72 ശരാശരിയില്‍ 10,500 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 10 സെഞ്ചുറികളും 71 അര്‍ദ്ധ സെഞ്ചുറികളും ഇതിലുള്‍പ്പെടുന്നു. എന്നാല്‍ ക്രിക്കറ്റിനോട് അടുത്തൊന്നും ധോണി പൂര്‍ണമായി വിടപറയാനുള്ള സാധ്യതയില്ല. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി അടുത്ത സീസണിലും കളിക്കുമെന്ന് നായകനായ ധോണി നേരത്തെ തന്നെ സൂചനകള്‍ നല്‍കിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറാണ് ധോണി. ജൂണ്‍ അഞ്ചിന് സതാംപ്റ്റണില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത്.

എന്നാല്‍ തന്റെ ആഗ്രഹം ആരാധകരോട് വെളിപ്പെടുത്തിയ ധോണിക്ക് പിന്തുണയുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു ധോണി താന്‍ ചിത്രകാരനാകാന്‍ ആഗ്രഹിക്കുന്ന വിവരം വെളിപ്പെടുത്തിയത്. എന്നാല്‍ ധോണിയുടെ ക്രിക്കറ്റിനെപ്പോലെ തന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങളെയും തങ്ങള്‍ സ്‌നേഹിക്കുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. ‘ ഐ ലൈക്ക് ധോണീസ് ഹെലികോപ്റ്റര്‍ ഷോട്ട് മോസ്റ്റ്, ബട്ട് ഹിസ് പെയിന്റിങ്ങ്‌സ് ആര്‍ ഗുഡ് എന്നാണ് ഒരാള്‍ നല്‍കിയിരിക്കുന്ന കമന്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button