കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും മലയാറ്റൂര്‍, ഏഴിക്കര എന്നിവിടങ്ങളിലുളള ആണ്‍കുട്ടികളുടെ ഗവ:പ്രീമെട്രിക് ഹോസ്റ്റലുകളിലും പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലുളള പെണ്‍കുട്ടികളുടെ ഗവ:പ്രീമെട്രിക് ഹോസ്റ്റലുകളിലും മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബിരുദവും, ബി.എഡുമുളള പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടുവരെ. പ്രതിമാസ ഹോണറേറിയം 12,000 രൂപ. വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷ, ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ മെയ് 31-ന് വൈകിട്ട് അഞ്ചിനു മുമ്പ് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം.
പ്രായപരിധി 2019 ജനുവരി ഒന്നിന് 40 വയസ് അധികരിക്കരുത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പുരുഷ ജീവനക്കാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ സ്ത്രീജീവനക്കാരെയുമാണ് നിയമിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ് (ഫോണ്‍ 0484-2422256) ആലുവ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍, ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോര്പറേഷന് പട്ടികജാതി വികസന ഓഫീസുകള്‍ എന്നിവിടങ്ങളില്‍ ബന്ധപ്പെടാം.
Post Your Comments