യുവ തലമുറയെ മുഴുവന്‍ ഫെയ്‌സ്ബുക്കിലാക്കിയ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ മക്കള്‍ അടുക്കളില്‍ പണിയെടുക്കുന്ന വീഡിയോ വൈറലാവുകയാണ്. അമ്മയെ സഹായിക്കാതെ ഫെയ്‌സ്ബുക്കില്‍ കയറിയിരിക്കുന്ന മക്കളാണ് ഇന്ന് അധികവും. എന്നാല്‍ ഇതിനു കാരണക്കാരനായ ആളുടെ മക്കള്‍ ചെയ്യുന്നതോ ഇതൊന്നും നോക്കാതെ അമ്മയെ സഹായിക്കുകയാണ്. മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെയാണ് ഈ വീഡിയോ തന്റെ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. മക്കളായ മാക്‌സും ഓഗസ്റ്റും അടുക്കളയില്‍ പാത്രം കഴുകാന്‍ സഹായിക്കുന്നതാണ് വീഡിയോയില്‍.
https://www.facebook.com/zuck/videos/10107358208607761/?t=1
ഒരാള്‍ സിങ്കിനടുത്തു നിന്നും സ്പൂണും ഫോര്‍ക്കും കഴുകി മറ്റേയാളെ ഏല്‍പ്പിക്കുകയാണ്. അത് വാങ്ങി റാക്കില്‍ ശ്രദ്ധയോടെ അവ അടുക്കി വയ്ക്കുകയാണ് രണ്ടാമത്തെയാള്‍. ഇടയ്ക്ക് അമ്മ പ്രസില്ല കഴുകാനായി വീണ്ടും സ്പൂണും ഫോര്‍ക്കും കൊടുക്കുന്നുണ്ട്. മക്കളെ സൈബര്‍ ലോകത്തില്‍ തളച്ചിടാന്‍ ഈ അച്ഛന് താല്‍പര്യമില്ലതിന് നേരത്തെയും ഉദാഹരണങ്ങളുണ്ടായിരുന്നു. രണ്ടാമത്തെ മകള്‍ ഓഗസ്റ്റ് ജനിച്ചപ്പോള്‍ അദ്ദേഹം മകള്‍ക്കായി കുറിച്ച സന്ദേശം ഇങ്ങനെയായിരുന്നു. ‘വലുതാകുമ്പോള്‍ നിനക്ക് വളരെ തിരക്കായിരിക്കും അതുകൊണ്ട് ഇപ്പോള്‍തന്നെ എല്ലാ പൂക്കളുടേയും സുഗന്ധം അറിഞ്ഞുവളരുക’. എന്തായാലും മാതൃദിനത്തില്‍ സക്കര്‍ബര്‍ഗ് പങ്കുവെച്ച വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
Post Your Comments