കോട്ടയം : കേരള കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമായതോടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ അവസാനിപ്പിച്ചു.സി.എഫ് തോമസും ജോയ് എബ്രഹാമും അനുനയ ശ്രമങ്ങളില്‍ നിന്ന് പിന്മാറി. ഇരുവിഭാഗവും ചെയര്‍മാന്‍ സ്ഥാനം വേണമെന്ന നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് ശ്രമങ്ങള്‍ പരാജയപ്പെട്ടത്.
എന്നാല്‍ സംസ്ഥാന സമിതി വിളിക്കാതെ നേതാക്കള്‍ കൂടി ചെയര്‍മാനെ തീരുമാനിക്കണമെന്ന് ജോസഫ് ഗ്രൂപ്പ് പറയുന്നത് മാണി വിഭാഗത്തിന് നീക്കം മുന്നില്‍കണ്ടാണ്. നേതാക്കള്‍ക്കിടയില്‍ സമവായം ഉണ്ടായാല്‍ ചെയര്‍മാനാകാന്‍ സാധിക്കുമെന്നാണ് ജോസഫിന്റെ കണക്കുകൂട്ടല്‍. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയാറാകാതെ വന്ന സാഹചര്യത്തിലാണ് , ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ പൂര്‍ണമായും പരാജയപ്പെട്ടത്. ഇനി ചര്‍ച്ചകളുടെ ആവശ്യമില്ലെന്നാണോ തോമസും ജോയ് എബ്രഹാം പറയുന്നത്. ആയതിനാല്‍ വരും ദിവസങ്ങളില്‍ കേരള കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ല.
സി.എഫ് തോമസും ജോയ് എബ്രഹാമും പലതവണ ഇരുവിഭാഗം നേതാക്കളുമായും സംസാരിച്ചതാണ്. പല ഫോര്‍മുലകളും ഇവര്‍ മുന്നോട്ടു വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനത്തിന്റ കാര്യത്തില്‍ ജോസ് കെ.മാണിയും പി.ജെ ജോസഫും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെയാണ് ഒത്തുതീര്‍പ്പു ശ്രമങ്ങള്‍ പരാജയപ്പെട്ടത്. സംസ്ഥാന സമിതി വിളിക്കണമെന്ന നിലപാടില്‍ ഉറച്ച് മാണി വിഭാഗം ഉറച്ചു നില്‍ക്കുകയാണ്. സംസ്ഥാന സമിതിയോ സ്റ്റിയറിങ് കമ്മിറ്റിയോ വിളിച്ചാല്‍ ഭൂരിപക്ഷം തെളിയിച്ച് മാണി വിഭാഗത്തിന് എളുപ്പത്തില്‍ ജോസ് കെ. മാണിയെ ചെയര്‍മാനാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
Post Your Comments