ഹൈദരാബാദ്: കേന്ദ്രത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ മൂന്നാം മുന്നണിയെന്ന സ്വപ്‌നമുപേക്ഷിച്ച് കെസിആര്‍. മുന്നണി രൂപീകരണത്തിന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയ നേതാക്കളെയെല്ലാം ഹൈദരാബാദിലേക്ക് തിരിച്ചു വിളിച്ചു.
എന്‍ഡിഎ, യുപിഎ ഇതര മുന്നണി ലക്ഷ്യമിട്ട കെസിആര്‍ പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്‍ഡിഎക്കോ യുപിഎക്കോ കേവല ഭൂരിപക്ഷം ലഭിച്ചില്ലെങ്കില്‍ മൂന്നാം മുന്നണിക്ക് സാധ്യതയുണ്ടെന്നായിരുന്നു കെസിആര്‍ വിലയിരുത്തിയത്. എന്നാല്‍ ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന സര്‍വേ ഫലങ്ങള്‍ വന്നതോടെയാണ് മൂന്നാം മുന്നണിയും വെള്ളത്തിലായത്.
തെലങ്കാനയില്‍ ടിആര്‍എസ് വിജയിക്കുമെന്നാണ് വിവിധ എക്‌സിറ്റ് പോളുകള്‍ പ്രവചിച്ചത്. കേന്ദ്രത്തില്‍ എന്‍ഡിഎയും അനായാസമായി വിജയിക്കുമെന്നാണ് പ്രവചനം. ഇതോടെയാണ് മൂന്നാം മുന്നണി നീക്കങ്ങള്‍ക്ക് വിരാമമിട്ട് തെലങ്കാന മുഖ്യമന്ത്രിയായ കെ.ചന്ദ്രശേഖര്‍ റാവു മൗനം പാലിക്കുന്നത്. ഫലം പ്രഖ്യാപിക്കുന്നതു വരെ കാത്തിരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.
Post Your Comments