കർണാടകയിൽ കോൺഗ്രസിന് വെല്ലുവിളിയുമായി കോൺഗ്രസ് നേതാവ് റോഷൻ ബെയ്‌ഗ് . എൻ ഡി എ അധികാരം നിലനിർത്തിയാൽ അതിനോട് പൊരുത്തപ്പെടാൻ മുസ്‌ലീങ്ങൾ തയ്യാറാവണമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ മുസ്ലീങ്ങൾ ആവശ്യമെങ്കിൽ ബിജെപിയുമായി കൈകോർക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്നേ പാർട്ടി വിടുമോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വേണ്ടിവന്നാൽ അങ്ങനെ ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.
കർണ്ണാടക രാഷ്ട്രീയത്തിൽ വളരെയേറെ പ്രതിസന്ധികൾ നിലനിൽക്കുകയാണ്. ആകെയുള്ള 28 സീറ്റുകളില്‍ 25 വരേയും ബിജെപി തൂത്തുവാരുമെന്നാണ് സര്‍വ്വേകളിലെ പ്രവചനം. ഇതോടെ സഖ്യസര്‍ക്കാര്‍ പ്രതീക്ഷിച്ച രീതിയില്‍ ഫലം കണ്ടില്ലെന്ന നിഗമനമാണ് ഉയരുന്നത്.ഇതോടെ ദള്‍ സഖ്യത്തെ തള്ളി കര്‍ണാടകത്തില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള സാധ്യതകളാണ് കോണ്‍ഗ്രസ് തേടുന്നത്. എന്നാൽ അവർക്ക് അതിനുള്ള ഭൂരിപക്ഷമില്ല താനും. സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് ചരടുവലികള്‍ സജീവമായിരിക്കുന്നത്. മുന്‍പ് ബദ്ധവൈരിയായിരുന്ന ദളുമായി ഇപ്പോഴുള്ള സഖ്യത്തില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒരുപോലെ അതൃപ്തി ഉണ്ട്.
തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ നേതാക്കളില്‍ പലരും ഇത് പരസ്യമായി പ്രകടിപ്പിച്ചിരുന്നു.ലോക്സ തിരഞ്ഞെടുപ്പിലെ പ്രകടനത്തിന്‍റെ ഉത്തരവാദിത്തത്തില്‍ ഇപ്പോഴേ ഇരു കക്ഷികളും പരസ്പരം പഴിചാരി തുടങ്ങിയിട്ടുണ്ട്. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കാണാണം എന്ന് ആവശ്യപ്പെട്ട് എംഎല്‍എമാര്‍ രംഗത്ത് എത്തി തുടങ്ങി. തിങ്കളാഴ്ച കോപ്പല്‍ എംഎല്‍എ രാഘവേന്ദ്ര ഈ ആവശ്യം ഉയര്‍ത്തി.മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരേയും എംഎല്‍എമാര്‍ അതൃപ്തി പ്രകടിപ്പിച്ച് കഴിഞ്ഞു. ഇതോടെ മെയ് 23 ന് വലിയ അട്ടിമറി തന്നെ സംസ്ഥാനത്ത് നടന്നേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Post Your Comments