KeralaLatest NewsSex & Relationships

“ഞാൻ ഓറൽ സെക്സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയാണ്”-ഓറൽ സെക്സിലേർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജോമോള്‍ ജോസഫ്

വായോ നാവോ ഉപയോഗിച്ച് ലൈംഗീക പങ്കാളിയുടെ ജനനേന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ച് ലൈംഗീക സുഖം നൽകുന്നതിനെയാണ് ഓറൽ സെക്സ് എന്ന് പറയുന്നത്. നമ്മുടെ പാർട്ണറെ ഉത്തേജിപ്പിക്കാനായി ഓറൽ സെക്സിന് കഴിയും. എന്നാല്‍ ഓറല്‍ സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് മോഡലായ ജോമോള്‍ ജോസഫ്.

ഓറൽ സെക്സിൽ ആദ്യമായി വേണ്ടത് പങ്കാളികളുടെ ശാരീകമായ വൃത്തിയാണ്. രണ്ടാമതായി വേണ്ടത് പങ്കാളികൾ തമ്മിലുള്ള മാനസീക പൊരുത്തവും. രണ്ടുപേരും ഓറൽ സെക്സിന് തയ്യാറാണ് എങ്കിൽ മാത്രമേ ഓറൽ സെക്സിനായി തയ്യാറെടുക്കാവൂവെന്ന് ജോമോള്‍ പറയുന്നു.

ഓറൽ സെക്സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. തനിക്ക് ഓറലായി ലൈഗീകസുഖം ലഭിക്കുന്നതും, തന്റെ പങ്കാളിയ്ക്ക് ഓറലായി ലൈംഗീക സുഖം കൊടുക്കുന്നതും ആസ്വദിച്ച് തന്നെ ചെയ്യുന്നുവെന്നും ജോമോള്‍ പറയുന്നു.

ജോമോള്‍ ജോസഫിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഓറൽ സെക്സ്..

കഴിഞ്ഞ ദിവസം സെക്സ് സംബന്ധിച്ചും പ്രികോഷൻസ് സംബന്ധിച്ചും പോസ്റ്റുകൾ ചെയ്തിരുന്നു. അതിൽ പലരും കമന്റുകളായും ചിലർ മെസ്സേജുകളായും ചോദിച്ച ചോദ്യം സംബന്ധിച്ചാണ് ഈ പോസ്റ്റ്.

ഞാൻ ഓറൽ സെക്സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്ന വ്യക്തിയാണ്. എനിക്ക് ഓറലായി ലൈഗീകസുഖം ലഭിക്കുന്നതും, ഞാൻ എന്റെ പാർട്ണർക്ക് ഓറലായി ലൈംഗീക സുഖം കൊടുക്കുന്നതും ആസ്വദിച്ച് തന്നെ ചെയ്യുന്നു. ഓറൽ സെക്സിലേർപ്പെടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എഴുതാം.

വായോ നാവോ ഉപയോഗിച്ച് ലൈംഗീക പങ്കാളിയുടെ ജനനേന്ദ്രിയങ്ങളെ ഉത്തേജിപ്പിച്ച് ലൈംഗീക സുഖം നൽകുന്നതിനെയാണ് ഓറൽ സെക്സ് എന്ന് പറയുന്നത്. നമ്മുടെ പാർട്ണറെ ഉത്തേജിപ്പിക്കാനായി ഓറൽ സെക്സിന് കഴിയും. എന്നാൽ ഓറൽ സെക്സ് വേണോ വേണ്ടയോ എന്നത് ലൈംഗീക പങ്കാളികളുടെ വ്യക്തിപരമായ താൽപര്യം മാത്രമാണ്. എല്ലാവരും എപ്പോഴും ഓറൽസെക്സ് ആസ്വദിക്കണമെന്നില്ല, ചിലർക്ക് ഇപ്പോളും ഓറൽസെക്സ് ആസ്വദിക്കാനുള്ള മാനസീകാവസ്ഥയിലേക്ക് എത്തിയിട്ടും ഉണ്ടാകില്ല.

ഓറൽ സെക്സിൽ ആദ്യമായി വേണ്ടത് പങ്കാളികളുടെ ശാരീകമായ വൃത്തിയാണ്. രണ്ടാമതായി വേണ്ടത് പങ്കാളികൾ തമ്മിലുള്ള മാനസീക പൊരുത്തവും. രണ്ടുപേരും ഓറൽ സെക്സിന് തയ്യാറാണ് എങ്കിൽ മാത്രമേ ഓറൽ സെക്സിനായി തയ്യാറെടുക്കാവൂ. ഓറൽ സെക്സിലെ മൂന്ന് ടിപ്സ്, Lick, Suck, Stimulate എന്നിവയാണ്. അതായത് നാവും ചുണ്ടും വായും ഉപയോഗിച്ചുള്ള കലാപ്രകടനത്തിലൂടെ എത്രമാത്രം ഉത്തേജനം നൽകാനാകുന്നു എന്നത് തന്നെയാണ് ഓറൽ സെക്സിന്റെ മികവ്. പ്രത്യേകം ഓർക്കുക സ്ത്രീകളുടെ ആയാലും പുരുഷന്റെ ആയാലും ലൈംഗീകാവയവങ്ങൾ സോഫ്റ്റ് ടിഷ്യൂസ് കൊണ്ടുള്ളതാണ്. അതിനാൽ തന്നെ ഭ്രാന്തമായതും ശക്തികൂടിയതുമായ എന്ത് അഭ്യാസവും ലൈംഗീകാവയവങ്ങളിലെ ചർമ്മത്തിൽ മുറിവേൽക്കുന്നതിന് കാരണമാകാം. വേദനയും ഉണ്ടായേക്കാം. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട. വളരെ ആസ്വാദ്യകരമായ രീതിയിൽ ഓറൽസെക്സിലേർപ്പെട്ടാൽ പുരുഷന് ഇജാകുലേഷനും സ്ത്രീക്ക് ഓർഗാസവും സംഭവിക്കാം.

സ്ത്രീയെന്ന നിലയിൽ ഞാൻ എൻജോയ് ചെയ്യുന്ന ചില ഓറൽ സെക്സ് പൊസിഷൻസ് ഞാനിവിടെ ചേർക്കുന്നു.

നബി – അവനവനിസവും ശാരീരിക ബലവും കാണിച്ച് ജയിക്കാനുള്ള ആക്രാന്തമല്ല ആരോഗ്യകരമായ സെക്സ്, പകരം പങ്കാളിയെ പരിഗണിക്കുന്നവരും മനസ്സിലാക്കുന്നവരുമാണ് യഥാർത്ഥ വിജയി..

https://www.facebook.com/photo.php?fbid=2369084986748923&set=a.1492155887775175&type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button