KeralaLatest News

യാത്രക്കാരുമായി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ പെട്രോൾ പമ്പിൽ കയറരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍: യാത്രക്കാരുമായി ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ പെട്രോൾ പമ്പിൽ കയറരുതെന്ന് മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശം. ഗതാഗത വകുപ്പ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അംഗം പി. മോഹന്‍ദാസ് നിര്‍ദ്ദേശം നല്‍കിയത്.വളപട്ടണം സ്വദേശി മുജീബ് റഹ്മാന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

യാത്രക്കിടയിൽ പമ്പിൽ കയറുന്നതോടെ ദോഷകരമായ വാതകം ശ്വസിച്ച്‌ യാത്രക്കാരുടെ ജീവനു ഭീഷണിയുണ്ടാവുമെന്നാണ് പരാതി. പമ്പിൽ നിര്‍ത്തുന്ന ബസിനുള്ളില്‍ യാത്രക്കാര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നത് കാരണം അപകടസാധ്യതയുണ്ടെന്നും പരാതിയില്‍ പറയുന്നു. കമ്മീഷന്‍ ഗതാഗത വകുപ്പു കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങി.

യാത്രക്കാരുമായി വരുന്ന വാഹനങ്ങള്‍ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇത് പാലിക്കാറില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ നിരീക്ഷിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button