ദുബായ്: മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വാസമായി ദുബായിൽ കെട്ടിട വാടക വീണ്ടും കുറയുന്നതായി സ്വകാര്യ ഏജൻസി നടത്തിയ പഠനറിപ്പോർട്ട്. യുഎഇയിൽ താമസിക്കുന്ന ആയിരത്തോളം പേരുമായി നടത്തിയ ആശയവിനിമയ പ്രകാരം തയാറാക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചുരുങ്ങിയത് മൂന്നു മാസം മുൻപെങ്കിലും കെട്ടിട ഉടയുമായി വിലപേശിയാൽ വാടക കുറഞ്ഞുകിട്ടുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൗ വർഷം 30 ശതമാനം പേരും കഴിഞ്ഞ വർഷം അവസാന പാദത്തേക്കാൾ കുറഞ്ഞ വാടകയ്ക്കാണ് ദുബായിൽ താമസിക്കുന്നത്.
കഴിഞ്ഞ വർഷം ആദ്യ മൂന്നു മാസത്തിൽ 33.1 % ആണ് വാടകയിൽ സംഭവിച്ച ഇടിവ്. അതിന് മുൻപ് ഇത് 36.3% ആയിരുന്നു. അതേസമയം സർവെയിൽ പങ്കെടുത്ത 70% പേർക്കും തങ്ങൾ പുതിയ സ്ഥലങ്ങളിലേയ്ക്ക് മാറാൻ താത്പര്യമില്ല എന്നാണ് അറിയിച്ചത്. 20 മുതൽ 25% വരെ ദുബായിയുട ഹൃദയ ഭാഗങ്ങളായ ബർ ദുബായിലും കരാമയിലും അപാർട്മെന്റുകളുടെയും ഫ്ലാറ്റുകളുടെയും വാടക കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുണ്ടായിരുന്നു.
Post Your Comments