Latest NewsSaudi ArabiaGulf

കനത്ത മഴയിലും ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ച് സൗദി

ജിദ്ദ : കനത്ത മഴയിലും ഹജ്ജ് കര്‍മങ്ങള്‍ ചെയ്യാന്‍ ആയിരക്കണക്കിന് ഉദ്യോഗസ്ഥരെ വിന്യസിച്ച് സൗദി . മക്കയുള്‍പ്പെടെ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ ഇടി മിന്നലോടുകൂടിയാണ് ശക്തമായ മഴപെയ്തത് . റമദാനില്‍ മക്കയിലേക്കെത്തിയ തീര്‍ഥാടകര്‍ക്ക് പ്രയാസ രഹിതമായി കര്‍മങ്ങള്‍ ചെയ്യാന്‍ മഴയിലും സേവനത്തിന് ആയിരക്കണക്കണക്കിന് ഉദ്യോഗസ്ഥരുണ്ടായിരുന്നു. മക്കയിലും ഇതര ഭാഗങ്ങളിലും മഴയെ തുടര്‍ന്ന് ഗതാഗത തടസ്സം അനുഭവപ്പെട്ടു.

മൂന്നു മണിയോടെ തിമര്‍ത്ത് പെയ്ത മഴ മക്കയിലെ റോഡുകള്‍ നിറച്ചു. ചില ഭാഗങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. റിയാദുള്‍പ്പെടെ വിവിധ പ്രവിശ്യകളിലും മഴ ലഭ്യമായി. ഹറമില്‍ പ്രാര്‍ഥനക്കെത്തിയ ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ മഴയിലും ഉംറ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി.

ഞൊടിയിട വേഗത്തിലെത്തിയ ശുചീകരണ തൊഴിലാളികള്‍ മഴ വെള്ളം തുടച്ചെടുത്തു. നോമ്പു തുറ സമയത്തെ ക്രമീകരണങ്ങളില്‍ കാല താമസം ഉണ്ടായതൊഴിച്ചാല്‍ തീര്‍ഥാടകര്‍ക്ക് പ്രയാസരഹിതമായിരുന്നു നീക്കങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button