ന്യൂഡല്‍ഹി: വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി ആം ആദ്മി എം.പി സഞ്ജയ് സിങ്. ഫലപ്രഖ്യാപനത്തിനു ശേഷം സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചായിരുന്നു കൂടിക്കാഴ്ചയില്‍ സംസാരിച്ചതെന്ന് സഞ്ജയ് സിങ് പറഞ്ഞു.
‘ആദ്യം ലക്ഷ്യം ബി.ജെ.പി അധികാരത്തിലെത്തുന്നത് തടയലാണ്. നരേന്ദ്ര മോദി, അമിത് ഷാ തുടങ്ങിയ വര്‍ഗീയ ശക്തികളെ അധികാരത്തിലെത്തുന്നതില്‍ നിന്നും തടയണം. ഇതൊരു അഭ്യര്‍ത്ഥന കൂടിയാണ്’ – സഞ്ജയ് സിംഗ് പറഞ്ഞു.
ഇ.വി.എമ്മും വി.വി.പാറ്റുമായി എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തന്നെ റദ്ദാക്കണമെന്ന ആവശ്യവും നേരത്തെ സഞ്ജയ് സിങ് ഉയർത്തിയിരുന്നു.
ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ് വിവിധ എക്സിറ്റ് പോള്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
എന്നാൽ എക്‌സിറ്റ് പോൾ ഫലത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ‘ഇ.വി.എം ഒരു യഥാര്‍ത്ഥ ഗെയിം ആണോ? പണം കൈപറ്റിയ ശേഷമല്ലേ ഈ എക്സിറ്റ് പോളുകളെല്ലാം പുറത്തുവിടുന്നത്? ബീഹാറിലും മധ്യപ്രദേശിലും രാജസ്ഥാനിലും ചണ്ഡീഗഡിലും ഗുജറാത്തിലും മഹാരാഷ്രയിലും കര്‍ണാടകയിലും ദല്‍ഹിയിലും പശ്ചിമബംഗാളിലും എല്ലായിടത്തും ബി.ജെ.പി വിജയിക്കുമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്?’
Post Your Comments