തിരുവനന്തപുരം : വ്യാപാര സ്ഥാപനത്തിൽ തീപിടുത്തം. എംജി റോഡിൽ പഴവങ്ങാടിക്ക് സമീപത്തെ വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. അഞ്ച് ഫയർഫോഴ്‌സ് യൂണിറ്റുകൾ ചേർന്ന് തീയണക്കാൻ ശ്രമിക്കുകയാണ്.സമീപത്തെ കടകളിലേക്ക് തീപടരാതിരിക്കാൻ ശ്രമം നടത്തുകയാണ്.കുടയും ബാഗുകളും വിൽക്കുന്ന ചെല്ലം അംബ്രല്ല മാർട്ടിനാണ് തീപിടിച്ചത്.
ഇരുനില കെട്ടിടം പൂർണമായും കത്തിനശിച്ചു. ഓവർബ്രിഡ്ജിലുള്ള പാർത്ഥാസിന്റെ സമീപത്തുള്ള കടകളിലേക്കും തീപടരുന്നു. തീയണക്കുന്നതിനിടെ ഫയർമാൻ പരിക്കേറ്റു.ചെങ്കൽ ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്.തീപിടിച്ച വിവരം രാവിലെ 9 മണിക്കാണ് അറിഞ്ഞതെന്ന് കടയുടമ രവികുമാർ വ്യക്തമാക്കി.സമീപത്തുള്ള വീടുകളിലേക്കും തീ പടരുകയാണ്. അടുത്തുള്ള വീട്ടുകാരെ അവിടെനിന്നും ഒഴിപ്പിച്ചിട്ടുണ്ട്.
Post Your Comments