ന്യൂഡൽഹി : ബ്രഹ്മപുത്ര നദിയെ കുറിച്ചുള്ള ഹൈഡ്രോളജിക്കൽ ഡേറ്റ ഇന്ത്യയുമായി പങ്ക് വയ്ക്കുമെന്ന് ചൈന . ജൂൺ 1 മുതൽ വിവര ശേഖരണം ഇന്ത്യയ്ക്ക് നൽകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചു . മൺസൂൺ കാലത്തിനു മുന്നോടിയായാണ് വിവര ശേഖരണം കൈമാറുന്നത് . ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ പ്രധാന ജലസ്രോതസ്സാണ് ബ്രഹ്മപുത്ര നദി. ചൈനയിലെ ഷിയാബുക്കു നദി ബ്രഹ്മപുത്ര നദിയുടെ പോഷകനദിയാണ്. ഈ മാസം 15 ന് ബ്രഹ്മപുത്രയുടെ ഹൈഡ്രോളജിക്കല്‍ ഡാറ്റ ഇന്ത്യയുമായി ചൈന പങ്ക് വച്ചിരുന്നു .
ജൂൺ 1 മുതൽ ഒക്ടോബർ 15 വരെയുള്ള കാലയളവിലാകും സത്ലജിനെ സംബന്ധിച്ച വിവരങ്ങൾ കൈമാറുക .ഹൈഡ്രോളജിക്കല്‍ ഡാറ്റ കൈമാറാനുള്ള സമ്മത പത്രത്തില്‍ ഇന്ത്യയും ചൈനയും മുൻപ് ഒപ്പു വച്ചിട്ടുള്ളതാണ്. എന്നാൽ ഡോക്ലാം സംഭവത്തെ തുടർന്ന് ഇത് നിർത്തി വച്ചിരുന്നു . ജലസംബന്ധിയായ യാതൊരു വിവരങ്ങളും അന്നു മുതൽ ചൈന ഇന്ത്യക്ക് കൈമാറിയിട്ടില്ല.
വെള്ളപൊക്കം പോലെയുള്ള ദുരന്തങ്ങൾ മുൻ കൂട്ടി അറിയുവാനും,തീര പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സുരക്ഷ ഒരുക്കുവാനും ഈ വിവരങ്ങൾ അത്യന്താപേക്ഷിതമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടെയാണ് ഇത്തരം വിവരങ്ങൾ കൈമാറാമെന്ന് ചൈന തീരുമാനിച്ചത്.ഇരു രാജ്യങ്ങള്‍ക്കും സ്വീകാര്യമായ ഒരു ജലകരാറില്‍ ഒപ്പു വെക്കണമെന്ന് 2013 ല്‍ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന മന്‍മോഹന്‍ സിംഗ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാൽ ഈ നിർദേശത്തെ ചൈന അവഗണിച്ചു .
Post Your Comments