ബര്‍ഗര്‍ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍
മുംബൈ: ബര്‍ഗര്‍ കഴിച്ച യുവാവ് ഗുരുതരാവസ്ഥയില്‍. ബര്‍ഗറിനുള്ളിലെ പൊട്ടിയ ചില്ല് കഷ്ണങ്ങള്‍ അബദ്ധത്തില്‍ വീഴുങ്ങിയതിനെ തുടര്‍ന്നാണ് യുവാവ് ആശുപത്രിയിലായത് സുഹൃത്തുക്കള്‍ക്കൊപ്പം ബര്‍ഗര്‍ കഴിക്കുന്നതിനായെത്തിയ സജിത് പത്താന് എന്ന മുപ്പത്തിമൂന്നുക്കാരനാണ് അപകടാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. പൂനയിലെ എഫ്സി റോഡിലുള്ള ബര്‍ഗര്‍ കിങ് എന്ന കടയില്‍നിന്ന് വാങ്ങിയ ബര്‍ഗറിലാണ് ചില്ലുകള്‍ ഉണ്ടായിരുന്നത്.
ബുധനാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ നാല് സുഹൃത്തുക്കള്‍ക്കൊപ്പം ബര്‍ഗര്‍ കഴിക്കാനെത്തിയതായിരുന്നു സജിത് പത്താന്. ബര്‍ഗര്‍ കഴിക്കുന്നതിനിടെ അസ്വസ്ഥത പ്രകടിപ്പിച്ച സജിത്ത് കുറച്ച് നേരത്തിനുള്ളില്‍ രക്തം ഛര്‍ദ്ദിക്കുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് ബര്‍ഗര്‍ പരിശോധിച്ചപ്പോഴാണ് പൊട്ടിയ ചില്ല് കഷ്ണങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് സജിത്തിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം സജിത്ത് അപകടനില തരണം ചെയ്തതായി സഹയാദ്രി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പത്താനും സുഹൃത്തുക്കളും ചേര്‍ന്ന് റസ്റ്റോറന്റിനും ജീവനക്കാര്‍ക്കുമെതിരെ ഡെക്കാന്‍ ജിംക്കാന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറംലോകം അറിഞ്ഞത്.
Post Your Comments