ലോകത്തിലെ ഏറ്റവും അപകടകാരിയായ ബൗളർ ഇന്ത്യയൂയൂടെ ജസ്പ്രീത് ബുമ്രയാണെന്നു ഓസ്‌ട്രേലിയയുടെ മുൻ പേസ് ഇതിഹാസമായ ജെഫ് തോംസൺ. നവീനമായ ബൗളിംഗ് ശൈലിക്കും വേഗതയാർന്ന പന്തുകൾക്കുമുടമയായ ബുമ്രയ്ക്ക് വിക്കറ്റ് ലഭിക്കാൻ എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു.ബുംറയും ദക്ഷിണാഫ്രിക്കയുടെ പുതുമുഖ താരം കാഗിസോ റബാഡയുമായിരിക്കും ഈ ലോകകപ്പിലെ മികച്ച ബൗളർമാരെന്നും തോംസൺ പറഞ്ഞു.
ഏകദിനത്തില്‍ 49 മത്സരങ്ങളില്‍ നിന്ന് 85 വിക്കറ്റാണ് ബുംറ നേടിയിട്ടുള്ളത്. 27 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയതാണ് മികച്ച പ്രകടനം. ഈ ഐപിഎല്ലില്‍ 19 വിക്കറ്റുമായി മികച്ച പ്രകടനം നടത്തിയാണ് ബുംറ ലോകകപ്പിന് എത്തുന്നത്. എഴുപതുകളിൽ മാൽക്കം മാർഷലിനൊപ്പം ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളറായിരുന്നു ബാറ്റ്‌സ്മാൻമാരുടെ പേടിസ്വപ്‌നമായ തോംസൺ.
Post Your Comments