ദുബായ്:ഫൈസ് ജലസംരക്ഷണത്തിനുള്ള ബോധവത്കരണ പ്രചാരണ പരിപാടി കഴിഞ്ഞ വര്‍ഷം തന്നെ ആരംഭിച്ചിരുന്നു എങ്കിലും ഈ വര്‍ഷവും അത് തുടരുകയാണ്.
‘തറാവീഹ് നമസ്‌കാരത്തിന് 10 മുതല്‍ 15 മിനിറ്റ് മുന്‍പ് പള്ളിയിലെത്തി വുദു ചെയ്യുന്ന ആളുകളോട് താന്‍ ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കാറുണ്ടെന്ന് ഫൈസ് പറയുന്നു. എന്തുകൊണ്ട് വെള്ളം സംരക്ഷിക്കപ്പെടണം എന്ന് വിശദീകരിക്കുന്ന ഒരു പോസ്റ്ററും ഈ വിദ്യാര്‍ത്ഥി ഒപ്പം കരുതാറുണ്ട്. ഫൈസ് ഇതിനോടകം തന്നെ ആറ് പള്ളികള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തിയിട്ടുണ്ട്. മറ്റൊരു പാത്രത്തില്‍ വെള്ളം ശേഖരിച്ച ശേഷം വുദു എടുത്താല്‍ എത്രത്തോളം ജലം സംരക്ഷിക്കാന്‍ കഴിയുമെന്ന കണക്കും ഫൈസ് നിരത്തുന്നു.
വുദു എടുക്കുന്നതിനായി നേരിട്ട് ടാപ്പില്‍ നിന്നും വെള്ളം ഉപയോഗിക്കുമ്പോള്‍ 7.3 ലിറ്റര്‍ വെള്ളം ചിലവാകുന്നുവെന്നും എന്നാല്‍ ഒരു കപ്പില്‍ വെള്ളം എടുക്കുകയാണെങ്കില്‍ ആവശ്യമായി വരുന്നത് 1.2 ലിറ്റര്‍ വെള്ളം മാത്രമാണെന്നും ഫൈസ് പറയുന്നു. ഈ കണക്കനുസരിച്ച് ഒരു ദിവസവും 36.5 ലിറ്റര്‍ വെള്ളവും ഒരു ആഴ്ചയില്‍ 252 ലിറ്ററും ഒരു മാസത്തിനുള്ളില്‍ 1,080 ലിറ്ററും വെള്ളം ഒരാള്‍ പാഴാക്കുന്നു. എന്നാല്‍ ഈ വെള്ളം ഒരു പാത്രത്തിലെടുത്ത് ഉപയോഗിക്കുകയാണെങ്കില്‍ ഒരാള്‍ക്ക് ദിവസം ആറു ലിറ്റര്‍ വെള്ളം മതിയാകും. ആഴ്ചയില്‍ 42 ലിറ്ററും ഒരു മാസത്തേക്ക് 180 ലിറ്റര്‍ വെള്ളവും മാത്രമേ ഈ രീതിയിലാണെങ്കില്‍ ചെലവാകൂ. അതിനാല്‍ തന്നെ ഒരാള്‍ക്ക് ഒരു മാസം 900 ലിറ്റര്‍ വെള്ളം പാഴാകാതെ സംരക്ഷിക്കാന്‍ കഴിയുമെന്നും താന്‍ ബോധവത്കരണം നടത്തിയിട്ടുള്ളവരില്‍ കുറഞ്ഞത് 50 പേരെങ്കിലും ഈ രീതി അവലംബിച്ചാല്‍ ഒരു മാസം 45,000 ലിറ്റര്‍ വെള്ളം സംരക്ഷിക്കപ്പെടുമെന്നും ഫൈസ് പറയുന്നു. ജല സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് താന്‍ മാത്രമല്ല പറഞ്ഞിട്ടുള്ളതെന്നും വുദു എടുക്കുന്ന സമയത്ത് ജലം പാഴാക്കി കളയരുതെ1,400 വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞിട്ടുള്ളതാണെന്നുമാണ് ഈ മിടുക്കന് പറയാനുള്ളത്. പള്ളികളിലെത്തി ബോധവത്കരണം നടത്തുന്നതിനൊപ്പം കുറച്ച് വെള്ളം മാത്രം ഉപയോഗിച്ച് എങ്ങനെ വുദു എടുക്കാം എന്ന് ഫൈസ് മറ്റുള്ളവര്‍ക്ക് കാണിച്ച് കൊടുക്കുക കൂടി ചെയ്യുന്നു.
ചിലര്‍ വുദു എടുക്കുന്നതിനായി നാലു മുതല്‍ അഞ്ചു കപ്പ് വെള്ളം വരെ ഉപയോഗിക്കുന്നുണ്ട്. ഇത് ഏകദേശം 1250 മില്ലി ലിറ്റര്‍ വരും. എന്നാല്‍ ഒരു കപ്പ് വെള്ളം ഉപയോഗിച്ച് വുദു എടുക്കുന്നവരെ താന്‍ കണ്ടിട്ടുണ്ടെന്നും ഇങ്ങനെയാണെങ്കില്‍ 750 മില്ലി വെള്ളം മാത്രമാണ് ആവശ്യമെന്നും ഫൈസ് പറയുന്നു. റമദാന്‍ മാസത്തില്‍ സന്നദ്ധസേവകരുടെ ഒരു സംഘം വ്യത്യസ്ത പള്ളികളിലെത്തി ഈ സന്ദേശം പ്രചരിപ്പിക്കുകയാണെങ്കില്‍ ജലം പാഴാകാതെ നോക്കാമെന്നും അതിനായി ദുബായ് ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി എന്നിവയുടെ നേതൃത്വത്തില്‍ ബോധവത്കരണം ആവശ്യമാണെന്നും ഫൈസ് പറയുന്നു.
Post Your Comments