ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ലീഡ് നില അറിയാന്‍ വാര്‍ത്താ ചാനലുകള്‍ക്ക് മുന്നില്‍ കുത്തിയിരിക്കുകയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് തുറന്നു വച്ചിരിക്കുകയോ വേണ്ട. ഇതിനായുള്ള ആപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. ഇതുവഴി വോട്ടെണ്ണല്‍ നടക്കുന്ന മെയ് 23 ന് രാവിലെ എട്ട് മണി മുതല്‍ ആപ്പിലൂടെ തത്സമയ ഫലം അറിയാന്‍ സാധിക്കും. വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ എന്ന ഈ ആപ്പ് റിട്ടേണിംഗ് ഓഫീസര്‍ വോട്ട് നില അറിയിക്കുന്നതിന് മുമ്പ് തന്നെ കൃത്യമായ കണക്കുകള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കും.
ഉപഭോക്താവിനെ അവര്‍ക്ക് താത്പര്യമുള്ള സ്ഥാനാര്‍ത്ഥിയുടെ വോട്ട് നില കൃത്യമായി അറിയിക്കുമൈന്നതാണ് ആപ്പിന്റെ ഒരു സവിശേഷതയാണെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മെയ് 12 നാണ് ആപ്പ് പുറത്തിറക്കിയത്. ഇത്തരത്തിലുള്ള ഒരു ഡസനോളം ഡിജിറ്റല്‍ സംരംഭം കമ്മീഷന്‍ ചെയ്തുകഴിഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്ക് വിവിധ കാര്യങ്ങളില്‍ കമ്മീഷന്റെ അനുമതി തേടാന്‍ സൗകര്യം നല്‍കുന്നത് ഉള്‍പ്പെടെയുള്ള ആപ്പുകള്‍ക്കൊപ്പം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്ന ആപ്പുകളും ഇതിനകം പുറത്തിറക്കിയിരുന്നു. ആറെണ്ണം സ്ഥാനാര്‍ത്ഥികള്‍ക്കും ആറെണ്ണം വോട്ടര്‍മാര്‍്ക്കുമായി 12 ഡിജിറ്റല്‍ ആപ്ലിക്കേഷനുകളാണ് ഇതുവരെ പുറത്തിറത്തിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് ചട്ടലംഘനവും മറ്റും തെരഞ്ഞെടുപ്പ് കമ്മീഷനെ നേരിട്ടറിയിക്കാനും കമ്മീഷന്‍ പുറത്തിറക്കിയ ആപ്പപുകള്‍ വഴി കഴിഞ്ഞിരുന്നു. അവസാന ഘട്ട വോട്ടെടുപ്പ് നടന്ന മെയ് 19 വരെ ഇത്തരത്തിലുള്ള ഒരു ലക്ഷത്തി നാല്‍പ്പതിനായിരം പരാതികള്‍ ലഭിച്ചൈന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Post Your Comments