KeralaLatest NewsIndia

തോമസ് ഐസക്കിനെതിരെ 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശ്രീധരൻ പിള്ള കേസ് നൽകി

കേസു ജയിക്കും. നഷ്ടപരിഹാരത്തുക ശബരിമല സമരത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും പീഡനമേറ്റുവാങ്ങിയ അയ്യപ്പഭക്തർക്ക് നൽകുമെന്നും ,അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം : സമൂഹ മാദ്ധ്യമം വഴി അപകീർത്തിപ്പെടുത്തിയ തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള കേസ് ഫയൽ ചെയ്തു .ദേശീയ പാത വികസനത്തിന് എതിരായി ശ്രീധരൻ പിള്ള കേന്ദ്രത്തിലേക്ക് കത്തയച്ചെന്ന സോഷ്യൽ മീഡിയയിലെ പോസ്റ്റിനെതിരെയാണ് ശ്രീധരൻ പിള്ള കേസ് കൊടുത്തത്.

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സിവിൽ, ക്രിമിനൽ കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ശ്രീധരൻ പിള്ള പറഞ്ഞു . ‘ കേസു ജയിക്കും, നഷ്ടപരിഹാരത്തുക ശബരിമല സമരത്തിൽ സർക്കാരിന്റെയും പൊലീസിന്റെയും പീഡനമേറ്റുവാങ്ങിയ അയ്യപ്പഭക്തർക്ക് നൽകുമെന്നും ‘അദ്ദേഹം പറഞ്ഞു .

shortlink

Related Articles

Post Your Comments

Related Articles


Back to top button