Latest NewsKerala

കേരളത്തിൽ മാഫിയകൾ സമാന്തര സർക്കാരായി പ്രവർത്തിക്കുന്നു- യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജെ ആർ അനുരാജ്

തിരുവനന്തപുരം•വെഞ്ഞാറമൂട് നെല്ലനാട് പഞ്ചായത്തിൽ വ്യാപകമായ മരം മുറിച്ചു കടത്തൽ നടക്കുന്നു പൊതുസ്ഥലത്ത് നിൽക്കുന്ന മരങ്ങൾ യാതൊരു അനുമതിയും ഇല്ലാതെയാണ് വാർഡ് കൗൺസിലറുടെ നേതൃത്വത്തിലാണ് മരം മുറിച്ച് കടക്കുന്നത്. സർക്കാർ ഉത്തരവ് പ്രകാരം പൊതുസ്ഥലത്തെ മരങ്ങൾ മുറിച്ചു നിൽക്കുന്നതിന് പഞ്ചായത്തിൽ നിന്നും അപേക്ഷ നൽകുകയും തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പരിസ്ഥിതി കമ്മിറ്റി അംഗങ്ങളും സംയുക്തമായി പരിശോധിച്ചു മുറിച്ചുമാറ്റേണ്ട മരങ്ങൾക്ക് അനുവാദം നൽകുകയും വില നിർണയവും നടത്തണം എന്നാൽ ഈ നടപടിക്രമങ്ങൾ ഒന്നും പാലിക്കാതെയാണ് മരം മുറിച്ച് കടത്തിയത്. സംസ്ഥാനത്ത് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് മാഫിയകൾ ലാൻഡ് റവന്യൂ കമ്മീഷണറുടെയും RDO യുടെയും കളക്ടറുടെയും ഉൾപ്പെടെ വ്യാജരേഖകൾ ഉണ്ടാക്കി കാര്യങ്ങൾ നടപ്പിലാക്കുന്നു എന്നത് സംസ്ഥാനത്ത് മാഫിയകൾ സമാന്തര സർക്കാർ ആയി പ്രവർത്തിക്കുന്നു എന്നതിന് തെളിവാണ് എന്ന് യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ജെ ആർ അനുരാജ്. നെല്ലനാട് പഞ്ചായത്തിലെ മരം മുറിച്ച് കടലിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് യുവമോർച്ച നെല്ലനാട് പഞ്ചായത്ത് കമ്മിറ്റി നടത്തിയ പഞ്ചായത്ത് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മരം മുറിച്ച് കടലിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്ന് വിവരാവകാശ രേഖയിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത് അനുമതിയില്ലാതെ മരം മുറിക്കുകയും അതിനുശേഷം പഞ്ചായത്ത് ഓഫീസിൽ ലേലം നടത്താൻ നിശ്ചയിക്കുകയും ചെയ്ത ലേല പരസ്യത്തിൽ മറ്റൊരു സ്ഥലം പ്രസിദ്ധീകരിച്ചു പൊതുജനങ്ങളെ ലേലത്തിൽ പങ്കെടുക്കുന്നതിൽ നിന്നും ഒഴിവാക്കി ലേലത്തിൽ ആരും പങ്കെടുത്തില്ല എന്ന് വരുത്തി
ഇപ്പോൾ മരങ്ങൾ ആർക്കും നൽകി എന്നോ എത്ര രൂപയ്ക്ക് നൽകി എന്നോ പഞ്ചായത്തിൽ രേഖകളില്ല . കൗൺസിലറും പഞ്ചായത്ത് ഉദ്യോഗസ്ഥരും ചേർന്ന് മരം വിൽപ്പന നടത്തി എന്നതാണ് മനസ്സിലാക്കാൻ സാധിക്കുന്നത് പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അറിവോടുകൂടി നടന്ന ഈ അഴിമതിയിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.പഞ്ചായത്തിൽ നടന്നിട്ടുള്ള വിവിധ പദ്ധതികളിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും പൊട്ടിയൊലിച്ച ഓടകളും വൃത്തിഹീനമായ പരിസരങ്ങളും പഞ്ചായത്തിൽ വ്യാപകമായി പകർച്ചവ്യാധികൾ കാരണമായിത്തീരും എന്നും മഴക്കാല ശുചീകരണ പ്രവർത്തനം പഞ്ചായത്തിൽ പൂർണ്ണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുവമോർച്ച പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണയിൽ പഞ്ചായത്ത് കൺവീനർ വിഷ്ണു ബിജെപി മണ്ഡലം പ്രസിഡണ്ട് അനിൽ കുമാർ മണ്ഡലം ജനറൽ സെക്രട്ടറി റെജി , യുവമോർച്ച ജില്ലാ സെക്രട്ടറി പ്രശാന്ത് മണ്ഡലം പ്രസിഡണ്ട് വിഷ്ണു,ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് ഉഷ.ബീന യുവമോർച്ച ഭാരവാഹികളായ പ്രതീഷ് വിവേക് ബിജെപി പഞ്ചായത്ത് പ്രസിഡണ്ട് ഭാസി എന്നിവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button