Latest NewsSaudi ArabiaGulf

ഇറാനെതിരെ തിരിച്ചടി : സൗദി അറേബ്യ നിലപാട് വ്യക്തമാക്കി

റിയാദ് : ഇറാനെതിരെ തിരിച്ചടി , സൗദി അറേബ്യ നിലപാട് വ്യക്തമാക്കി. . പശ്ചിമേഷ്യയില്‍ ഇനിയൊരു യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും അടിച്ചാല്‍ മാത്രമേ തിരിച്ചടിക്കൂവെന്നും സൗദി അറേബ്യേ. ഇറാന്‍ ഉയര്‍ത്തുന്ന ഭീഷണി രാജ്യ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ പ്രതിരോധിക്കാന്‍ അവകാശമുണ്ടെന്നും സൗദി വിദേശകാര്യ സഹമന്ത്രി പറഞ്ഞു. ഈ മാസം മുപ്പതിന് മക്കയില്‍ ചേരുന്ന അടിയന്തര ജി.സി.സി യോഗം ഇറാനുയര്‍ത്തുന്ന ഭീഷണി ചര്‍ച്ച ചെയ്യും.

റിയാദ് വിദേശകാര്യ മന്ത്രാലയത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. എണ്ണമറ്റ അക്രമങ്ങളാണ് ഇറാന്‍ നടത്തുന്നത്. ഇത് മേഖലയെ അസ്ഥിരമാക്കുന്നു. യുദ്ധം സൃഷ്ടിക്കാനാണ് ശ്രമം. അത് സൌദി ആഗ്രഹിക്കുന്നില്ല. പക്ഷേ, അടിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ധേഹം പറഞ്ഞു.

ഈ മാസം 30ന് മക്കയില്‍ ജി.സി.സി കൂട്ടായ്മയുടെ അടിയന്തിര ഉച്ചകോടി ചേരുന്നുണ്ട്. ഈ യോഗത്തില്‍ ഇറാന്‍ വിഷയം വിശദമായി സൗദി അവതരിപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button