ബാഗ്ദാദ് : ഇറാക്ക് തലസ്ഥാനമായ ബാഗ്ദാദിലെ ഗ്രീന്‍ സോണില്‍ റോക്കറ്റ് പതിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. കത്യുഷ റോക്കറ്റ് ലോഞ്ചറില്‍ നിന്നുള്ള റോക്കറ്റാണ് പതിച്ചത്. ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു വന്‍ ശബ്ദത്തോടുകൂടി റോക്കറ്റ് പതിച്ചത്.
റോക്കറ്റ് പതിച്ചതോടെ നഗരത്തില്‍ നഗരത്തില്‍ സൈറണ്‍ മുഴങ്ങി. ഗ്രീന്‍ സോണില്‍ യുഎസ് എംബസിക്ക് സമീപമാണ് റോക്കറ്റ് പതിച്ചതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
2003ലെ അമേരിക്കന്‍ അധിനിവേശ കാലത്ത് സുരക്ഷ കണക്കിലെടുത്താണ് ഈ മേഖല ഗ്രീന്‍ സോണ്‍ എന്ന പേരില്‍ സൈനികാവശ്യത്തിനായി മാത്രം മാറ്റിയത്. 10 കിലോ മീറ്റര്‍ പരിധിയാണ് ഗ്രീന്‍ സോണിനുള്ളത്. ഒട്ടേറെ സര്‍ക്കാര്‍ ഓഫിസുകളും നയതന്ത്ര കാര്യാലയങ്ങളും ഇവിടെയുണ്ട്.
.
Post Your Comments