
ഒല്ലൂര്‍: അഞ്ചുവയസ്സുള്ള ബാലികയെയും കൂട്ടി ബാറിലെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ്‌ചെയ്യതു. മറുനാടൻ യുവാവിനെയാണ് ഒല്ലൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ഇയാള്‍ കുട്ടിയെ ഗേറ്റിനടുത്ത് പുറത്ത് നിര്‍ത്തി ബാറില്‍ കയറി. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതായപ്പോള്‍ കുട്ടി കരഞ്ഞുതുടങ്ങി. ഇതുകണ്ട് ആളുകള്‍ കൂടി.
പിന്നീട് ബാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് ആള്‍ക്കൂട്ടം കണ്ട് ഭയന്ന് കുട്ടിയെ സമീപിക്കാതെ മാറിനിന്നു.
തുടര്‍ന്ന് പോലീസില്‍ വിവരമറിയിച്ചു. പോലീസ് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ തിരക്കി, രക്ഷിതാക്കളെ വിളിച്ചുവരുത്തി ശേഷം അവരോടൊപ്പം വിട്ടയച്ചു. യുവാവിനെ കസ്റ്റഡിയിലെടുത്തു.
Post Your Comments