അടൂര്‍• 35 വർഷമായി ഒരു നാട്ടിലേക്ക് മുടങ്ങാതെ സർവിസ് നടത്തുക, അങ്ങനെ നാട്ടുകാരുടെ ഹൃദയത്തിൽ ഇടം പിടിക്കുക. അടൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍നിന്നുള്ള ആര്‍.എ.സി. 824 എന്ന ബസ്സാണ് ഇങ്ങനെ തെങ്ങമം എന്ന ഗ്രാമത്തിന്റെ പ്രിയങ്കരനായി മാറിയത്.
ദീർഘകാലമായുള്ള ഈ സർവീസ് ബസും ജീവനക്കാരും നാട്ടുകാരും തമ്മിൽ ആഴത്തിലുള്ള ബന്ധമാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രാ ബസുകള്‍ വ്യാപകമല്ലാതിരുന്ന കാലത്ത് ആരംഭിച്ച ബസ്സ് തുടക്കം മുതല്‍ ഇപ്പോളും പരമാവധി മുടക്കം വരുത്താതെ ഈ കൊച്ച് ഗ്രാമത്തിലേക്ക് സർവീസ് നടത്തുന്നുണ്ട്. ഒരു ദിവസം ഇരു വശത്തേക്കുമായി 18 സര്‍വീസുകളാണ് ഈ കെഎസ്ആർടിസി നടത്തുന്നത്.
കുറച്ചുനാള്‍ മുന്‍പ് ഈ ബസിലെ സ്ഥിരം ഡ്രൈവറായിരുന്ന ജോസഫ് സര്‍വീസില്‍നിന്ന് പിരിഞ്ഞപ്പോള്‍ നാട്ടുകാര്‍ വലിയ സ്വീകരണവും യാത്രയയപ്പുമാണ് ഒരുക്കിയത്. 35-ാം വാര്‍ഷികവും നാട്ടുകാർ ആഘോഷമാക്കി. വീല്‍ക്കപ്പും സ്റ്റിക്കറും മാലകളും ഒക്കെയായി ബസിനെ അവർ സുന്ദരനാക്കി.
Post Your Comments