Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

താജിക്കിസ്ഥാനിലെ ജയിലിൽ കലാപം, 32 പേർ കൊല്ലപ്പെട്ടു; ആസൂത്രണം ചെയ്തത് ഐ എസ് തടവുകാർ

താജിക്കിസ്ഥാൻ•താജിക്കിസ്ഥാനിലെ ജയിലിലുണ്ടായ കലാപത്തിൽ 32 പേർ മരണപ്പെട്ടു. മരിച്ചവരിൽ 29 ജയിൽ അന്തേവാസികളും 3 ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. തടവുകാരായ ഐ എസ് ഭീകരരാണ് അക്രമത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഞായറാഴ്ച രാത്രിയോടെയാണ് കലാപം നടന്നതെന്ന് താജിക്കിസ്ഥാൻ സാമൂഹ്യ നീതി മന്ത്രാലയം അറിയിച്ചു. അക്രമികൾ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കാവൽക്കാരെയാണ് ആദ്യം വധിച്ചത്. തുടർന്ന് മറ്റു തടവുകാർക്ക് നേരെയും അക്രമമുണ്ടായി. സെക്യൂരിറ്റി ഉദ്യോഗസ്ഥരെത്തി കലാപം അമർച്ച ചെയ്തു. 1500 തടവുകാരാണ് തലസ്ഥാനമായ ദുഷൻബെയിൽ നിന്നും 10 കിലോമീറ്റർ മാത്രം അകലെയുള്ള ഈ ജയിലിൽ കഴിയുന്നത്. ഇതിനു മുൻപ് 2018ലും ഐ എസ്സിന്റെ നേതൃത്വത്തിൽ താജിക്കിസ്ഥാനിലെ ജയിലിൽ അക്രമം നടന്നിട്ടുണ്ട്.

shortlink

Post Your Comments


Back to top button