KeralaLatest News

ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച്‌ പണവുമായി മുങ്ങിയ യുവാവ് കീഴടങ്ങി

മേലാറ്റൂര്‍: ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച്‌ പണവുമായി മുങ്ങിയ ട്രാവല്‍ ഏജന്‍സി ഉടമ കീഴടങ്ങി. നിരവധി ഉംറ തീര്‍ത്ഥാടകരെ വഞ്ചിച്ച്‌ ലക്ഷങ്ങളുമായി മുങ്ങിയ ഗ്ലോബല്‍ ഗൈഡ് ട്രാവല്‍സ് ഉടമ മണ്ണാര്‍ക്കാട് സ്വദേശി അക്ബര്‍ അലിയാണ് കീഴടങ്ങിയത്. ഇയാളുടെ വീട്ടിലും ഓഫീസുകളിലും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതി കീഴടങ്ങിയത്.

കുറഞ്ഞ ചിലവില്‍ ഉംറ തീര്‍ത്ഥാടനം വാഗ്‌ദാനം ചെയ്‌ത്‌ 55000 രൂപ വീതം വാങ്ങി 83 പേരെയാണ് അക്ബര്‍ അലി മക്കയിലെത്തിച്ചത്. പിന്നീട് ഇവര്‍ക്ക് തിരികെ വരാനുള്ള ടിക്കറ്റ് റദ്ദാക്കിയ ഇയാൾ ആ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി ആദ്യം തട്ടിപ്പ് നടത്തി. വീണ്ടും മേലാറ്റൂര്‍, പാലക്കാട് എന്നിവിടങ്ങളിലെ 40ലേറെ പേരില്‍നിന്ന് ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്‌ദാനം ചെയ്‌ത്‌ പണം വാങ്ങുകയും ഇവര്‍ക്ക് പോകേണ്ട സമയമായപ്പോഴേക്കും അക്ബര്‍ അലി മുങ്ങുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button