തിരുവനന്തപുരം•രാജ്യത്തെ പ്രമുഖ ചാനലുകളുടെയും ഏജൻസികളുടെയും എക്‌സിറ്റ് പോൾ ഫലങ്ങൾ ഇന്നലെ പുറത്ത് വന്നു. ഈ പ്രവചനങ്ങൾ ശരിയാണെങ്കിൽ കേരളത്തിൽ ഉടൻ നടക്കാനിരിക്കുക 6 ഉപതെരഞ്ഞെടുപ്പുകളാണ്.
വടകരയില്‍ കെ. മുരളീധരന്‍, എറണാകുളത്ത് ഹൈബി ഈഡന്‍, കോഴിക്കോട് എ. പ്രദീപ് കുമാര്‍, ആലപ്പുഴയില്‍ എ.എം ആരിഫ്, എന്നിവര്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. ഇതുപ്രകാരം നാലും ഒപ്പം എം എൽ എ മാർ മരണപ്പെട്ട മഞ്ചേശ്വരം, പാലാ മണ്ഡലങ്ങളിലേത് കൂടിയാകുമ്പോൾ ആകെ ആറ് മണ്ഡലങ്ങൾ. കെ. മുരളീധരന്‍ വട്ടിയുര്‍ക്കാവ് മണ്ഡലത്തെയും പ്രദീപ് കുമാര്‍ കോഴിക്കോടിനെയും ഹൈബി ഈഡന്‍ എറണാകുളത്തെയും ആരിഫ് അരൂരിനെയുമാണ് നിയമസഭയില്‍ പ്രതിനിധീകരിക്കുന്നത്.
മഞ്ചേശ്വരത്തും വട്ടിയൂർക്കാവിലും 2016 ൽ രണ്ടാം സ്ഥാനത്ത് വന്ന ബിജെപി ഉപതെരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ ജയിക്കാമെന്ന പ്രതീക്ഷയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് അനുകൂലമായാൽ ഉപതെരഞ്ഞെടുപ്പുകളിൽ അവരുടെ സാധ്യത വർധിക്കും.
Post Your Comments