Latest NewsIndia

2014 നു ശേഷമുള്ള തെരഞ്ഞെടുപ്പുകളിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ ഭൂരിഭാഗവും തെറ്റ്: കോണ്‍ഗ്രസ് ഡാറ്റാ അനലറ്റിക്‌സ് വിഭാഗം തലവന്‍

ന്യൂഡല്‍ഹി: എക്‌സിറ്റ് പോൾ ഫലങ്ങളെ തള്ളി കോൺഗ്രസ് ഡേറ്റാ അനലറ്റിക്കൽ വിഭാഗം തലവൻ പ്രവീണ്‍ ചക്രവര്‍ത്തി രംഗത്ത്. 2014ന് ശേഷം നടന്ന വലിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളെ കുറിച്ച് പുറത്ത് വന്ന 80 ശതമാനം സീറ്റ് പ്രവചനങ്ങളും തെറ്റായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

ട്വിറ്ററിലൂടെയാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകൾ പ്രവീണ്‍ ചക്രവര്‍ത്തി പുറത്ത് വിട്ടത്. ബീഹാര്‍, യു.പി, ഗുജറാത്ത്, മഹാരാഷ്ട്ര, ബംഗാള്‍, കേരളംരാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, തെലങ്കാന, ഹരിയാന, കര്‍ണാടക, പഞ്ചാബ്, , ദല്‍ഹി, തുടങ്ങിയ സംസ്ഥാനങ്ങളിലെ യഥാർത്ഥ ഫലവും എക്സിറ്റ് പോൾ ഫലവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം തന്റെ വാദത്തെ സാധുകരിക്കുന്നത്.

പ്രവചനം നടത്തിയ ഏജന്‍സികളുടെ കൃത്യതയും പ്രവീണ്‍ ചക്രവര്‍ത്തി പങ്കുവയ്ക്കുന്നു
സി വോട്ടര്‍-15%; ചാണക്യ-25%; ആക്‌സിസ് 38% , സി.എസ്.ഡി.എസ് 0%. എന്നി നിലയിലാണ് വിവിധ ഏജൻസികളുടെ പ്രവചനത്തിലെ കൃത്യത.

ഇതോടൊപ്പം ഇ.വി.എമ്മില്‍ കൃത്രിമം നടത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ഫലം വന്നതിന് ശേഷം ബൂത്തുകളിലെ വിവരങ്ങള്‍ ഡാറ്റ അനലറ്റിക്സ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ചുകൊടുക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button