ലക്നൗ•യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ പിന്നാക്ക വികസനക്ഷേമ വകുപ്പ് മന്ത്രി ഒ.പി. രാജ്ഭറിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കി. ഉത്തർപ്രദേശിലെ സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി(എസ്.ബി.എസ്.പി.)യുടെ അധ്യക്ഷൻ കൂടിയാണ് ഒ.പി. രാജ്ഭർ.
ഉത്തര്‍പ്രദേശില്‍ ബി.എസ്.പി.-എസ്.പി. സഖ്യം മികച്ചവിജയം നേടുമെന്ന് കഴിഞ്ഞ ദിവസം രാജ്ഭർ പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം തെറിച്ചത്. എസ്.ബി.എസ്.പിക്ക് ലോക്സഭാ സീറ്റ് നൽകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ മന്ത്രി നേരത്തെ തന്നെ ബിജെപിയുമായി ഇടഞ്ഞിരുന്നു. അന്ന് രാജ്ഭർ രാജി സമർപ്പിച്ചിരുന്നെങ്കിലും യോഗി ഇത് സ്വീകരിച്ചിരുന്നില്ല. എന്നാൽ തെരഞ്ഞെടുപ്പിൽ എസ്.ബി.എസ്.പി ഒറ്റയ്ക്കു സ്ഥാനാർത്ഥിമാരെ നിർത്തിയത് ബിജെപിയെ പ്രകോപിപ്പിച്ചു. ഇതാണ് കടുത്ത നടപടികൾക്ക് വഴിവെച്ചത്.
എന്നാൽ മുഖ്യമന്ത്രിയുടെ നടപടിയെ സ്വാഗതം ചെയ്യുന്നതായി ഒ.പി. രാജ്ഭര്‍ പ്രതികരിച്ചു.
Post Your Comments