വരന്തരപ്പിള്ളി : വാട്സ്ആപ്പ് കൂട്ടായ്മയുടെ ക്ഷണപ്രകാരം വരന്തരപ്പിള്ളിയില്‍ എത്തിയ കനകദുര്‍ഗയ്ക്കെതിരെ വ്യാപക പ്രതിഷേധം , നിരവധിപേര്‍ അറസ്റ്റിലായി.. കനകദുര്‍ഗയ്ക്കെതിരെ നന്തിപുലത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത് . സംഘര്‍ഷത്തെ തുടര്‍ന്ന് ലാത്തി വീശിയ പൊലീസ്, പഞ്ചായത്തംഗം ഉള്‍പ്പെടെ 9 പേരെ അറസ്റ്റു ചെയ്തു. വരന്തരപ്പിള്ളി എസ്എച്ച്ഒ എസ്. ജയകൃഷ്ണനും ബിജെപി ജില്ലാ കമ്മിറ്റിയംഗം സജീവന്‍ അമ്പാടത്തിനും മറ്റൊരു പ്രവര്‍ത്തകനും പരുക്കേറ്റു. ഇവര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രഥമ ചികിത്സ തേടി.
നന്തിപുലം സഹകരണ ബാങ്ക് ഹാളില്‍, എഴുത്തുപുര വാട്സാപ് കൂട്ടായ്മയുടെ വാര്‍ഷികത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കനകദുര്‍ഗ. സ്വകാര്യ ബസ്സില്‍ ഇവര്‍ വരുന്നത് മുന്‍കൂട്ടി അറിഞ്ഞ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്കര്‍ സ്ഥലത്തു തടിച്ചുകൂടി. ഹാളിനു പുറത്ത് പ്രതിഷേധിച്ച പ്രവര്‍ത്തകരെ ലാത്തി വീശിയാണ് ചാലക്കുടി ഡിവൈഎസ്പി ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് നീക്കിയത്. പൊലീസ് ജീപ്പിലാണ് കനകദുര്‍ഗയെ സ്ഥലത്തുനിന്നു മാറ്റിയത്.
Post Your Comments