കോട്ടയം : കെവിൻ വധക്കേസിലെ സാക്ഷിയെ മർദ്ദിച്ച പ്രതികൾ പിടിയിലായി. കേസിലെ ആറാം പ്രതി മനു പതിമൂന്നാം പ്രതി ഷിനു എന്നിവരാണ് മർദ്ദിച്ചത്. കേസിൽ 37ാം സാക്ഷിയായ രാജേഷിനെയാണ് പ്രതികൾ മർദ്ദിച്ചത്. കോടതിയിൽ സാക്ഷി പറയരുതെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം. പ്രതികൾക്കെതിരെ തട്ടിക്കൊണ്ട് പോകൽ, സാക്ഷിയെ സ്വാധീനിക്കാൻ ശ്രമിക്കൽ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
പുനലൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. കെവിനെയും സുഹൃത്ത് അനീഷിനെയും തട്ടിക്കൊണ്ട് പോയ കാര്യം പതിനൊന്നാം പ്രതിയായ ഫസിൽ തന്നോട് പറഞ്ഞിരുന്നുവെന്നാണ് മുപ്പത്തേഴാം സാക്ഷി രാജേഷിന്‍റെ മൊഴി. പുനലൂരിൽ നിന്ന് കോട്ടയത്തേക്ക് വരുമ്പോഴായിരുന്നു മർദ്ദനമെന്നാണ് രാജേഷ് കോടതിയിൽ പറഞ്ഞത്.
Post Your Comments