പൊന്നാനി: ഓടിത്തുടങ്ങിയ ട്രെയിനില്‍ കയറുന്നതിനിടെ കാല്‍ വഴുതി വീണ് യുവതിക്ക് ദാരുണാന്ത്യം. പൊന്നാനി പൊലീസ് സ്‌റ്റേഷന് സമീപത്തെ അവുളക്കരിയാക്കാന്റകത്ത് ഇബ്രാഹിമിന്റെ ഭാര്യ ആബിദയാണ് (40) മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം നടന്നത്. മകനോടൊപ്പം കണ്ണൂരിലേക്ക് പോകാനായി കോയമ്പത്തൂര്‍-കണ്ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ കയറുന്നതിനിടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അവര്‍ സംഭവ സ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.
Post Your Comments