KeralaLatest News

വെട്ടേറ്റ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതി

വടകര: വെട്ടേറ്റ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ.വടകര മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിയും മുൻ സിപിഎം കൗണ്‍സിലറുമായിരുന്ന സിഒടി നസീറിനാണ് വെട്ടേറ്റത്. ആക്രമിച്ചത് മൂന്ന് പേരാണെന്നും ആക്രമിച്ചവരെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമെന്നും നസീർ മൊഴിനൽകി.

എന്നാൽ നസീറിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു. നസീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ത‌ല‌ശ്ശേരിയില്‍ വച്ചായിരുന്നു ആക്രമണം. പുതിയ‌സ്റ്റാന്‍റ് പ‌രിസ‌ര‌ത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്.

സ്കൂട്ടറിൽ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇന്നലെ വൈകിട്ട് നസീറിനെ വെട്ടിയത്. കൈയ്ക്കും വയറിനും തലയ്ക്കുമാണ് പരിക്ക്. സിപിഎം മുൻ ലോക്കൽ കമ്മറ്റി അംഗമായിരുന്ന നസീർ സോളാർ വിഷയത്തിൽ ഉമ്മൻചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. വിദേശത്ത് പോകാനടക്കം യാതൊരു സഹായവും കിട്ടിയില്ലെന്ന് കാണിച്ച് 2015ലാണ് പാർട്ടിയുമായി അകന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button