ന്യൂഡല്‍ഹി: 17 -ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉള്‍പ്പടെ 59 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുന്നത്. ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങള്‍, പഞ്ചാബിലെ 13, ബീഹാറിലും മധ്യപ്രദേശിലുമായി എട്ട് വീതം മണ്ഡലങ്ങളിലും പശ്ചമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലുമായി അഞ്ച് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്.
വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിഹാറിലെ പട്നാസാഹിബില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദും ശത്രുഘ്‌നന്‍ സിന്‍ഹയും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടവും ഏഴാംഘട്ടത്തിന്റെ പ്രത്യേകതയാണ്. മുന്‍ സ്പീക്കര്‍ മീര കുമാര്‍, ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സൊറെന്‍, സിനിമാ താരം സണ്ണി ഡിയോള്‍ എന്നിവരാണ് അവസാനഘട്ടത്തിലെ മത്സരരംഗത്തെ മറ്റ് പ്രമുഖര്‍.
തമിഴ്നാട്ടിലെ നാലു നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞടുപ്പും കേരളത്തില്‍ ഏഴു ബൂത്തുകളിലെ റീ പോളിംഗും ഏഴാം ഘട്ടത്തിനൊപ്പം നടക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതോടെ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തു വന്നു തുടങ്ങും. സ്വന്തം മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബരദിനാഥില്‍ പ്രാര്‍ത്ഥനയിലാണ്.
Post Your Comments