Latest NewsIndia

പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തി സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം സരൺ നേഗി  

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടറായ ശ്യാം സരൺ  നേഗി ഏഴാം ഘട്ട തെരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാൻഡി മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി.  വോട്ട് ചെയ്യാനെത്തിയ നേഗിക്ക് ഊഷ്മളമായ സ്വീകരണമാണ് പോളിംഗ് ഓഫീസർമാർ നൽകിയത്.സ്‌കൂൾ അധ്യാപകനായിരുന്ന ഈ 102 കാരൻ തന്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് അനുഭവം ഇപ്പോളും ഓർമയിൽ സൂക്ഷിക്കുന്നുണ്ട്.

“ഇന്ത്യയിലെ ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്നത് 1952 ഫെബ്രുവരിയിലാണ്. എന്നാൽ ഹിമാചൽ പ്രദേശിലെ ഉൾനാടൻ-ആദിവാസി മേഖലകളിൽ ആ സമയത് ശൈത്യകാലമായിരിക്കും എന്നതിനാൽ അഞ്ച് മാസം മുൻപേ തെരഞ്ഞെടുപ്പ് നടത്തി. 1951 ഒക്ടോബർ 23 നായിരുന്നു അത്. സ്‌കൂൾ അധ്യാപകനായിരുന്നതിനാൽ എനിക്ക് തെരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്നു. അത്‌കൊണ്ട് തന്നെ പോളിംഗ് ബൂത്തിൽ ആദ്യമെത്തി ഞാൻ വോട്ട് ചെയ്തു. അങ്ങനെ ഇന്ത്യയിലെ ഒന്നാമത്തെ വോട്ട് രേഖപ്പെടുത്തുന്നയാളായി ഞാൻ” ശാരീരികാവശതകൾ നേരിടുന്ന ഈ പ്രായത്തിലും ആവേശം ഒട്ടും ചോരാതെയാണ് നേഗി ഇത് പറയുന്നത്. ആദ്യ തെരഞ്ഞെടുപ്പ് മുതൽ ഇന്ന് വരെ തന്റെ സമ്മതിദാനാവകാശം മുടങ്ങാതെ വിനിയോഗിക്കുന്ന ഇദ്ദേഹത്തിന്റെ ജനാധിപത്യത്തോടുള്ള  കൂറും വിശ്വാസവും രാജ്യമാകെ ചർച്ച ചെയ്യുന്നുണ്ട്. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേർ  നേഗിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button