KeralaLatest News

രണ്ട് എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇടതുപക്ഷത്തിന് അനുകൂലം

തിരുവനന്തപുരം: പുറത്തുവന്ന എക്സിറ്റ് പോളുകള്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് എന്‍ ഡി എ മുന്നണി അധികാരം നിലനിര്‍ത്തുമെന്നാണ് വ്യക്തമാക്കുന്നത്. കേരളത്തിൽ രണ്ട് സര്‍വ്വെകള്‍ മാത്രമാണ്  ഇടതുപക്ഷത്തിന് ആശ്വാസമേകുന്നതാണ്. ബഹുഭൂരിപക്ഷം സര്‍വ്വെകളും യു ഡി എഫ് മുന്നേറ്റമാണ് പ്രവചിക്കുന്നത്. ന്യൂസ് 18, ന്യൂസ് നേഷന്‍ ചാനലുകള്‍ പുറത്തുവിട്ട സര്‍വ്വെകളാണ് എല്‍ ഡി എഫിന് ആശ്വാസം പകരുക. ന്യൂസ് 18 കേരളത്തില്‍ ഇടതുമുന്നേറ്റമാണ് പ്രവചിക്കുന്നത്. 11 മുതല്‍ 13 വരെ സീറ്റുകള്‍ ഇടതുമുന്നണി നേടുമെന്നാണ് പ്രവചനം.

യു ഡി എഫാകട്ടെ 7 മുതല്‍ 9 വരെ സീറ്റ് നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു. ഒരിടത്ത് മാത്രമാണ് എന്‍ ഡി എയ്ക്ക് സാധ്യത കല്‍പ്പിക്കുന്നത്. ന്യൂസ് നേഷനാകട്ടെ ഇടതുപക്ഷത്തിന് 5 മുതല്‍ 7 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. മറ്റ് സര്‍വ്വെകളെല്ലാം ഇടതുപക്ഷത്തിന് 4 സീറ്റുവരെയാണ് നേടാനാകുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button