വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒരു കിടിലം ചായയാണ് പരിചയപ്പെടുത്താന്‍ പോകുന്നത്. വണ്ണം കുറയുക മാത്രമല്ല ചര്‍മ്മം തിളങ്ങാനും ഈ ചായ സഹായിക്കും. ആന്റി ഓക്സിഡന്റ്സിനാല്‍ സമ്പുഷ്ടമാണ് ഈ ചായ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഈ ചെമ്ബരത്തി ചായ സഹായിക്കും.
ചേരുവകള്‍( മൂന്ന് ഗ്ലാസ് ചായ )
ചെമ്പരത്തി പൂവ് – 6 എണ്ണം
ഇഞ്ചി – ചെറിയ കഷ്ണങ്ങള്‍ 5-6 എണ്ണം
പട്ട – ഒരു ചെറിയ കഷ്ണം
വെള്ളം – 3 ഗ്ലാസ്
തേന്‍ – ആവശ്യത്തിന്
നാരങ്ങാനീര് (ഒരു ഗ്ലാസിന് ) 1/2 നാരങ്ങയുടെ നീര്
തയ്യാറാക്കുന്നവിധം നോക്കാം
ചെമ്പരത്തി പൂവിന്റെ ഇതളുകള്‍ മാത്രം എടുക്കുക, വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. ഒരു പാത്രത്തില്‍ 3 ഗ്ലാസ് വെള്ളം തിളപ്പിക്കുക. അതിലേക്ക് ഇഞ്ചിയും പട്ടയും ചേര്‍ക്കുക. നന്നായി തിളച്ച ശേഷം, വെള്ളം ചെമ്പരത്തി പൂവിലേക്കു ഒഴിക്കുക. 2 മിനിറ്റോളം അടച്ച് വെക്കുക. ഇളക്കരുത്. പൂവിന്റെ ചുവന്ന നിറം വെള്ളത്തിലേക്ക് കലര്‍ന്ന് കടും ചുവപ്പ് നിറം ആവും. പിന്നീട് നന്നായി അരിച്ചെടുക്കുക. ശേഷം തേനും നാരങ്ങ നീരും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ചെമ്ബരത്തി ചായ റെഡി.
ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഈ പാനീയം ഉപയോഗിക്കരുത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കും.
Post Your Comments